ഒരു റാങ്ക് ഒരു പെന്ഷന്: വിമുക്തഭടന്മാര് സുപ്രിംകോടതിയിലേക്ക്
BY sdq Kappan30 April 2016 2:04 PM GMT
X
sdq Kappan30 April 2016 2:04 PM GMT
ന്യൂഡല്‍ഹി: ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിമുക്ത ഭടന്മാര് സമരം നടത്തി വന്ന സമരം അവസാനിപ്പിച്ചു. ഇനി സുപ്രീംകോടതിയെ സമീപിക്കാനാണ് വിമുക്ത ഭടന്മാരുടെ തീരുമാനം. മുതിര്‍ന്ന അഭിഭാഷകന് രാം ജഠ്മലാനി ആയിരിക്കും കേസ് വാദിക്കുക. ഇക്കാര്യം അദ്ദേഹം സമരക്കാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 320 ദിവസമായി വിമുക്ത ഭടന്മാര് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സമരം നടത്തിവരികയായിരുന്നു വിമുക്ത ഭടന്മാര്.
[related] കഴിഞ്ഞ സെപ്റ്റംബറില്‍ കേന്ദ്രമന്ത്രി മനോഹര്‍ പരീകര്‍ വണ്‍ റാങ്ക് വണ്‍ പെന്ഷന് പ്രഖ്യാപിച്ചെങ്കിലും ആവശ്യങ്ങള്‍ പൂര്‍ണമായും പരിഗണിക്കാതിരുന്നതിനാല്‍ സമരക്കാര്‍ ഇത് തള്ളിക്കളയുകയായിരുന്നു.മോദിസര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു വണ്‍ റാങ്ക് വണ്‍ പെന്ഷന്. പദ്ധതി പ്രഖ്യാപിക്കാന്‍ വൈകിയതോടെയാണ് വിമുക്ത ഭടന്മാര് സമരം തുടങ്ങിയത്.
സര്‍ക്കാരില്‍ നിന്ന് അനുകൂലമായ പ്രതികരണം വരാത്തതിനെതുടര്‍ന്നാണ് ജന്തര്‍ മന്തറിലെ അനിശ്ചിതകാല സമരം നിര്‍ത്തി നിയമപരമായി വിഷയത്തെ നേരിടാന്‍ വിമുക്തഭടന്മാര് തീരുമാനിച്ചത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT