Flash News

ഒരു രൂപ നോട്ട് തിരിച്ചുവരുന്നു



ന്യൂഡല്‍ഹി: 22 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു രൂപാ നോട്ട് തിരിച്ചെത്തുന്നു. നോട്ടിന്റെ പ്രിന്റിങ് കഴിഞ്ഞെന്നും ഉടന്‍ തന്നെ പുറത്തിറക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 1994ലാണ് ഒറ്റ രൂപ നോട്ട് പുറത്തിറക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. നാണയത്തേക്കാള്‍ നിര്‍മാണച്ചെലവു കൂടുതലായതിനാലായിരുന്നു ഇത്. അടുത്തവര്‍ഷത്തോടെ 2, 5 രൂപാ നോട്ടുകളും പുറത്തിറക്കും. പുതിയ ഒറ്റരൂപാ നോട്ടിന് പച്ചയും റോസും കലര്‍ന്ന നിറമാണ്. ഭാരത് സര്‍ക്കാര്‍ എന്നായിരിക്കും നോട്ടിന്റെ മുകളില്‍ എഴുതുക, താഴെ ഗവ ണ്‍മെന്റ് ഓഫ് ഇന്ത്യ എന്നും ഉണ്ടാവും. ഒരു രൂപ നോട്ടുകള്‍ പുറത്തിറക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. എന്നാല്‍, മറ്റുള്ള നോട്ടുകള്‍ റിസര്‍വ് ബാങ്കിന്റെ പരിധിയിലാണു വരിക.
Next Story

RELATED STORIES

Share it