Pathanamthitta local

ഒരു പ്രദേശത്ത് സ്ഥിരതാമസക്കാരല്ലാത്ത 46 പട്ടികവര്‍ഗ കുടുംബങ്ങള്‍

പത്തനംതിട്ട: ജില്ലയിലെ വനത്തില്‍ ഒരു പ്രദേശത്ത് സ്ഥിരതാമസക്കാരല്ലാത്ത 46ഓളം പട്ടികവര്‍ഗ കുടുംബങ്ങളുണ്ടെന്ന ജില്ലാ പട്ടിക വര്‍ഗ വികസന ഓഫിസര്‍.  ജില്ലയില്‍ നടപ്പാക്കുന്ന കേന്ദ്ര സംസ്ഥാന പദ്ധതികളുടെ നിര്‍വഹണ പുരോഗതി, പ്രധാന പദ്ധതികളുടെ നടത്തിപ്പിലെ പുരോഗതി തുടങ്ങിയവ വിലയിരുത്തുന്നതിന് ഗവണ്‍മെന്റ് സെക്രട്ടറി പി വേണുഗോപാലിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തെ അറിയിച്ചതാണ് ഇക്കാര്യം.
വനാവകാശ നിയമപ്രകാരമുള്ള എല്ലാ അവകാശങ്ങളും വനവാസികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത പട്ടികവര്‍ഗ വികസനവകുപ്പിനും വനം വകുപ്പിനുമെന്ന് ഗവണ്‍മെന്റ് സെക്രട്ടറി പറഞ്ഞു.
ഇക്കാര്യത്തില്‍ നിയമം അനുശാസിക്കുന്ന അവകാശങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ കലക്ടര്‍ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കണം. വനത്തിനുള്ളില്‍ താമസിക്കുന്ന പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് അനുവദിക്കുന്ന ഫണ്ട് പാഴാകാതിരിക്കുന്നതിന് ഇവരുടെ ഉന്നമനത്തിനുള്ള  പദ്ധതികള്‍ വനം വകുപ്പിന്റെ കീഴിലുള്ള വനവികസന ഏജന്‍സികളിലൂടെ നടത്തുവാന്‍ പട്ടികവര്‍ഗ വികസന വകുപ്പ് നടപടികളെടുക്കണം. വനത്തിനുള്ളിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ മറ്റ് വകുപ്പുകള്‍ക്ക് അനുവാദമില്ലാത്തതിനാല്‍ വനം വകുപ്പ് മുഖേന തന്നെ പദ്ധതി നടപ്പാക്കുകയാണെങ്കില്‍ ഇതിന്റെ പ്രയോജനം അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കും. പട്ടികവര്‍ഗ വികസന വകുപ്പ് കുറച്ചുകൂടി ജനോപകാരപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് ശ്രദ്ധിക്കണമെന്നും സര്‍ക്കാര്‍ പട്ടികവര്‍ഗക്കാരുടെ ഉന്നമനത്തിനായി നടപ്പാക്കുന്ന പദ്ധതികള്‍ കൊണ്ട് അവര്‍ക്ക് പ്രയോജനമുണ്ടാകുന്നുവെന്ന് ഉറപ്പുവരുത്താന്‍ വകുപ്പിന് കഴിയണമെന്നും സെക്രട്ടറി നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it