ഒരു പരാജയവും സ്ഥിരമല്ലെന്ന് സോണിയ

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിലേറ്റ ഒരു പരാജയവും സ്ഥിരമായി നില്‍ക്കുന്നതല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. അടിസ്ഥാന തത്ത്വങ്ങളില്‍ അടിയുറച്ച്‌നില്‍ക്കുക എന്നതാണ് പ്രധാനം. ആദര്‍ശം ബലികഴിച്ചുള്ള വിജയം കൂടുതല്‍ കാലം നീണ്ടുനില്‍ക്കില്ലെന്നും അവര്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനേറ്റ പരാജയത്തിന്റെ വെളിച്ചത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. രാജീവ്ഗാന്ധിയുടെ ചരമവാര്‍ഷിക ദിനാചരണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു സോണിയ. രാജീവ്ഗാന്ധിയുടെ തീരുമാനങ്ങളാണ് ഇന്ത്യയെ ലോക രാജ്യങ്ങള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ പ്രാപ്തമാക്കിയതെന്നും സോണിയ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ രാഹുല്‍ഗാന്ധിയുടെയും മന്‍മോഹന്‍ സിങിന്റെയും അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, ദിഗ്‌വിജയ് സിങ്, അജിത് ജോഗി തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it