Flash News

ഒരു കുടുംബത്തിലെ മൂന്ന് പേര്‍ വെട്ടേറ്റു മരിച്ചു, പ്രതി പിടിയില്‍

ഒരു കുടുംബത്തിലെ മൂന്ന് പേര്‍ വെട്ടേറ്റു മരിച്ചു, പ്രതി പിടിയില്‍
X


മൂക്കനൂര്‍: അങ്കമാലി മൂക്കനൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊന്നു.  മൂക്കന്നൂര്‍ എരപ്പ് അറയ്ക്കല്‍ ശിവന്‍, ഭാര്യ വത്സല, മകള്‍ സ്മിത എന്നിവരാണ് കൊലപ്പെട്ടത്.  കൊല നടത്തിയ ശേഷം ബൈക്കില്‍ കടന്നുകളഞ്ഞ ബാബു എന്നയാളെ തൃശൂര്‍ കൊരട്ടിയില്‍ വച്ച്്് പൊലീസ് പിടികൂടി. കൊല്ലപ്പെട്ട ശിവന്റെ സഹോദരനാണ് ബാബു. കുടുംബ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു. കൊല്ലപ്പെട്ട സ്മിതയുടെ മക്കളില്‍ ഒരാള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഈ കുട്ടിയെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈകീട്ട് 5.45 ഓടെ ശിവന്റെ വീട്ടിലെത്തിയ ബാബു  വീ്ട്ടിലുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it