Flash News

ഒരു കളിയില്‍ ഒമ്പത് ചുവപ്പുകാര്‍ഡ്; കയ്യാങ്കളി മൂലം കളി ഉപേക്ഷിച്ചു

ഒരു കളിയില്‍ ഒമ്പത് ചുവപ്പുകാര്‍ഡ്; കയ്യാങ്കളി മൂലം കളി ഉപേക്ഷിച്ചു
X


റിയോ ഡി ജനെയ്‌റോ: ഫുട്‌ബോള്‍ മല്‍സരത്തിനിടെ വാക്കേറ്റങ്ങളും കയ്യാങ്കളിയും ചെറിയ തോതില്‍ സംഭവിക്കുന്നത് നിത്യ സംഭവമാണ്. ഇത്തരം സാഹചര്യങ്ങളില്‍ റഫറിമാര്‍ അവസരോചിത നടപടികളും സ്വീകരിക്കാറുണ്ട്. എന്നാല്‍ ബ്രസീലില്‍ നടന്ന ഒരു മല്‍സരത്തില്‍ റഫറിക്ക് പുറത്തെടുക്കേണ്ടി വന്നത് ഒമ്പത് ചുവപ്പുകാര്‍ഡുകള്‍. ബഹിയ സ്‌റ്റേറ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി നടന്ന വിട്ടോറിയ - ബഹിയ ഡാര്‍ബി ഒടുവില്‍ കയ്യാങ്കളിയെത്തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നു.മല്‍സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ ഡെനില്‍സണ്‍ നേടിയ ഗോളിലൂടെ ആദ്യം അക്കൗണ്ട് തുറന്നത് വിട്ടോറിയയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കം തന്നെ വീണുകിട്ടിയ പെനല്‍റ്റി വലയിലെത്തിച്ച് വിനീഷ്യസ് ബഹിയക്ക് സമനില സമ്മാനിച്ചു. തൊട്ടുപിന്നാലെ തന്നെ പ്രശ്‌നങ്ങളും തുടങ്ങി. ഗോള്‍ നേടിയ വിനീഷ്യസ് വിട്ടോറിയ ആരാധകര്‍ക്ക് നേരെ നടത്തിയ ആഹ്ലാദ പ്രകടനത്തില്‍ പ്രകോപിതനായ വിട്ടോറിയ ഗോള്‍കീപ്പര്‍ താരത്തെ അക്രമിക്കാനെത്തി. ഇതോടെ ഇരു ടീമും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമായി. ഇതേത്തുടര്‍ന്ന് ഇരു ടീമുകളില്‍നിന്നുമായി അഞ്ച് താരങ്ങള്‍ക്ക് റഫറി ചുവുപ്പുകാര്‍ഡ് നല്‍കി മടക്കി. തുടര്‍ന്നും കളിയില്‍ ആക്രമണം നിറഞ്ഞതോടെ രണ്ട് താരങ്ങള്‍ കൂടി ചുവപ്പുകണ്ട് പുറത്തുപോയി. 13 മിനിറ്റിന് ശേഷം ബഹിയയുടെ അഞ്ചാമത്തെ താരവും ചുവപ്പുകാര്‍ഡ് കണ്ട് മടങ്ങിയതോടെ റഫറി കളി ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് ബ്രസീലിയന്‍ കായിക മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it