Flash News

ഒരുവര്‍ഷമായി ശമ്പളമില്ല: കുവൈത്തില്‍ കുടുങ്ങി 3000 ഇന്ത്യന്‍ തൊഴിലാളികള്‍

ഒരുവര്‍ഷമായി ശമ്പളമില്ല: കുവൈത്തില്‍ കുടുങ്ങി  3000 ഇന്ത്യന്‍ തൊഴിലാളികള്‍
X
കുവൈത്ത്: ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതെ കുവൈത്തില്‍ കുടുങ്ങി 3,000 ഇന്ത്യക്കാര്‍. നിര്‍മാണ കമ്പനിയായ ഖലാഫി നാഷനല്‍ ശബളം നല്‍കാത്തതിനെ തുടര്‍ന്ന് ഒരു വര്‍ഷമായി ഇന്ത്യയിലേക്ക് മടങ്ങാന്‍ കഴിയാതെ ദുരിതം അനുഭവിക്കുകയാണ് ഗുജറാത്ത്, യുപി, ബിഹാര്‍,രാജസ്ഥാന്‍, ആന്ധ്ര,തെലങ്കാന സ്വദേശികളായ തൊഴിലാളികള്‍. തങ്ങളുടെ വിസാ കാലാവധി കഴിഞ്ഞുവെന്നും നാട്ടിലേക്ക് തിരിച്ച് വരാന്‍ പണമില്ലെന്നും തൊഴിലാളികളിലൊരാള്‍ വ്യക്തമാക്കുന്നു.



ഇവരില്‍ എന്ജിനിയര്‍മാര്‍,സൂപ്പര്‍വൈസര്‍,ഡ്രൈവര്‍മാര്‍,വെയര്‍ ഹൗസ് സ്റ്റാഫ് തുടങ്ങി വിവിധ മേഖലയില്‍ തൊഴിലെടുക്കുന്നവരുണ്ട്. ഭക്ഷണത്തിനോ ചികില്‍സക്കോ കൈയില്‍ പണമില്ല. വിസാ കാലാവധി കഴിഞ്ഞതിനാല്‍ നിലവില്‍ തങ്ങള്‍ അനധികൃതമായാണ് ഇവിടെ കഴിയുന്നതെന്നും തൊഴിലാളികള്‍ പറഞ്ഞു.
ഇവരില്‍ 45 പേര്‍ കമ്പനിക്ക് മുന്നില്‍ ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തി വരികയാണ്. 60 കിലോമീറ്റര്‍ അകലെയുള്ള തങ്ങളുടെ ക്യാംപിലേക്ക് തിരിച്ച് പോവാന്‍ പോലും കഴിയുന്നില്ല. അതിനുള്ള പണം കൈവശമില്ല. അതിനാല്‍ ആവശ്യം കമ്പനി അംഗീകരിക്കുമെന്ന് പ്രതീക്ഷിച്ച് ഞങ്ങള്‍ ഇവിടെ തന്നെ ഇരിക്കുന്നു, ഉറങ്ങുന്നു-42കാരനായ ഇര്‍ഫാന്‍ അഹമ്മദ് പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറില്‍ കുടുങ്ങി കിടക്കുന്ന 3242 പേരുടെ വിശദാംശങ്ങല്‍ അടങ്ങിയ റിപോര്‍ട്ട് വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസി പറഞ്ഞു.
Next Story

RELATED STORIES

Share it