ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഹജ്ജ് കമ്മിറ്റി യോഗം 15ന്
BY Sumeera SMR4 April 2016 4:23 AM GMT
Sumeera SMR4 April 2016 4:23 AM GMT
കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് ക്യാംപ് ഉള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം 15ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചേരും. ഹജ്ജ് കമ്മിറ്റി ചെയര്മാന് കോട്ടുമല ടി എം ബാപ്പു മുസ്ല്യാര്‍ അധ്യക്ഷനാവും. വൈകുന്നേരം 3.30 നാണ് യോഗം.
ഈ വര്‍ഷത്തെ ഹജ്ജിന് അവസരം ലഭിച്ചവര്‍ക്കുള്ള പരിശീലനം, യാത്ര, ഹജ്ജിന്റെ മുന്നൊരുക്കങ്ങള്‍ തുടങ്ങിയവ വിലയിരുത്തും. വലിയ വിമാനങ്ങള്‍ക്ക് സര്‍വീസിന് അനുമതിയില്ലാത്ത കരിപ്പൂരില്‍ നിന്ന് ഈ വര്‍ഷവും ഹജ്ജ് വിമാന സര്‍വീസിന് അനുമതി ലഭിച്ചിട്ടില്ല. ആയതിനാല്‍ ഹജ്ജ് ക്യാംപും ഹജ്ജ് സര്‍വീസുകളും നെടുമ്പാശ്ശേരിയിലേക്ക് മാറ്റുകയാണ്.
ഇവിടെ ഒരുക്കേണ്ട കാര്യങ്ങള്‍ ഹജ്ജ് കമ്മിറ്റി യോഗം ചര്‍ച്ച ചെയ്യും. തീര്‍ത്ഥാടകരുടെ പരിശീലന ക്ലാസ്സുകള്‍ ഈ മാസം ആരംഭിക്കുകയാണ്.

Next Story
RELATED STORIES
കലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMT