Alappuzha local

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ 26415 വിദ്യാര്‍ഥികള്‍

ആലപ്പുഴ: ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ 26415 വിദ്യാര്‍ഥികള്‍. 13,864 ആണ്‍കുട്ടികളും 12,359 പെണ്‍കുട്ടികളും അടക്കം 26,233 റെഗുലര്‍ വിദ്യാര്‍ഥികളും 59 ആണ്‍കുട്ടികളും 32 പെണ്‍കുട്ടികളും അടക്കം 91 പ്രൈവറ്റ് വിദ്യാര്‍ഥികളും പരീക്ഷ എഴുതും.
പരീക്ഷ നടത്തിപ്പിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ പറഞ്ഞു. ഒമ്പത് മുതല്‍ 23 വരെയാണ് പരീക്ഷ. ഉച്ചയ്ക്ക് 1.30 നാണ് പരീക്ഷ ആരംഭിക്കുന്നത്.
ആലപ്പുഴ, ചേര്‍ത്തല, കുട്ടനാട്, മാവേലിക്കര എന്നീ വിദ്യാഭ്യാസ ജില്ലകളിലായി 199 പരീക്ഷ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്.
നാല് സോര്‍ട്ടിങ് കേന്ദ്രങ്ങളും 1620 പരീക്ഷാ നിരീക്ഷകരും ഉണ്ട്. ചോദ്യപേപ്പറുകള്‍ സൂക്ഷിക്കുന്നതിനായി ഇന്നും നാളെയുമായി തിരഞ്ഞെടുത്ത എസ്ബിറ്റി ബാങ്കുകളിലും ജില്ലാ ട്രഷറികളിലും സബ്ട്രഷറികളിലും എത്തിക്കും.
പരീക്ഷാ ദിവസങ്ങളില്‍ രാവിലെ ഒമ്പതിന് പോലിസ് അകമ്പടിയോടെ ചോദ്യപേപ്പറുകള്‍ പരീക്ഷാകേന്ദ്രത്തില്‍ എത്തിക്കും. ഉത്തരകടലാസുകള്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ അതാത് ദിവസങ്ങളില്‍ തന്നെ അയക്കുന്നതിന് പരീക്ഷ നടക്കുന്ന പ്രദേശങ്ങളിലെ പോസ്റ്റ് ഓഫിസുകള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കുന്നതിന് നിര്‍ദേശം നല്‍കും.
എസ്എസ്എല്‍സി പരീക്ഷയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ പോലിസ് ഉദ്യോഗസ്ഥര്‍, ലീഡ് ബാങ്ക് പ്രതിനിധികള്‍ ആലപ്പുഴ പോസ്റ്റല്‍ സൂപ്രണ്ട്, ഡിഡിഇ, ഡിഇഒമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it