kannur local

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ച് നാളെ

കണ്ണൂര്‍: പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി നാനാത്വത്തില്‍ഏകത്വം ഉയര്‍ത്തിപ്പിടിക്കുക എന്ന പ്രമേയത്തില്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂനിറ്റിമാര്‍ച്ചും പൊതുസമ്മേളനവും നാളെ തലശ്ശേരിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരഞ്ഞെടുക്കപ്പെട്ട വോളന്റിയര്‍മാര്‍ അണിനിരക്കുന്ന യൂനിറ്റി മാര്‍ച്ച് വൈകീട്ട് 4.45ന് ചിറക്കര ടൗണ്‍ഹാളില്‍ നിന്നാരംഭിക്കും. ഓവര്‍ബ്രിഡ്ജ്, സംഗമം ജങ്ഷന്‍, ഒ വി റോഡ്, പഴയബസ്സ്റ്റാന്റ് വഴി പുതിയബസ്സ്റ്റാന്റില്‍ സമാപിക്കും.
തുടര്‍ന്ന് വൈകീട്ട് ആറിനു നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി ബഷീര്‍ അധ്യക്ഷത വഹിക്കും. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, സഹീര്‍ അബ്ബാസ് വയനാട്, ദാറുല്‍ ഖദാ സംസ്ഥാന പ്രസിഡന്റ് ഉള്ളാട്ടില്‍ അബ്ദുല്‍ ലതീഫ് മൗലവി പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് വി ബഷീര്‍, സെക്രട്ടറിമാരായ പി കെ ത്വാഹ തങ്ങള്‍, എന്‍ പി ഷക്കീല്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it