Flash News

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കം

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കം
X
school-games-logo

കോഴിക്കോട് : 61ാം ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കം. കോഴിക്കോട് മെഡിക്കല്‍ കോളജ് ഒളിമ്പ്യന്‍ റഹ്്മാന്‍ ട്രാക്കില്‍ രാവിലെ 7ന് ആണ്‍കുട്ടികളുടെ 5000 മീറ്ററോടെ ആരംഭിക്കുന്ന കായികമേള ഫെബ്രുവരി 2ന് അവസാനിക്കും. രാവിലെ 9ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം എസ് ജയ പതാക ഉയര്‍ത്തുന്നതോടെയാണ് ഗെയിംസിന്  ഔദ്യോഗിക തുടക്കമാവുക. വൈകീട്ട് 4ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗെയിംസ്്് ഉദ്ഘാടനം ചെയ്യും. 95ഇനങ്ങളിലായി 2700 താരങ്ങളാണ് [related]മല്‍സരത്തിനിറങ്ങുക. 55 പെണ്‍കുട്ടികളും 51 ആണ്‍കുട്ടികളുമായി 106 കായികതാരങ്ങളെയാണ് കേരളം മേളയില്‍ പങ്കെടുപ്പിക്കുന്നത്്.
ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ കായികമേളയ്ുടെ അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. സംസ്ഥാന സ്‌കൂള്‍ കായികമേള നടന്ന ഗ്രൗണ്ടില്‍ തന്നെയാണ് ദേശീയ കായികമേള നടക്കുന്നത്്്.
Next Story

RELATED STORIES

Share it