palakkad local

ഒരുകോടി തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കും: തൊഴിലുറപ്പ് മിഷന്‍

പാലക്കാട്: ഒരു കോടി തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കലാണ് ലക്ഷ്യമെന്ന് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി അവലോകന യോഗം വിലയിരുത്തി. തൊഴില്‍ ദിനങ്ങള്‍ ഒരു കോടി ആക്കുന്നതിലൂടെ മൂന്നുകോടി ലഭിക്കുമെന്നും കഴിഞ്ഞ വര്‍ഷം 51,52,559 തൊഴില്‍ ദിനങ്ങള്‍ (104 ശതമാനം) സൃഷ്ടിച്ചതിലൂടെ കേരളത്തി ല്‍ നടപ്പുവര്‍ഷം മെയ് വരെ ഒന്നാമതെത്താനും പാലക്കാട് ജില്ലയ്ക്കായി. വിവിധ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം പല മേഖലകളിലും ഒന്നാമതാണ്.
തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിലെ താല്‍പര്യം സ്ഥായിയായ ആസ്തികള്‍ സൃഷ്ടിക്കുന്നതില്‍ കാണിക്കേണ്ടതാണെന്നും ലേബര്‍ ബജറ്റില്‍ കേന്ദ്രഫണ്ട് ലഭ്യമാക്കാമെന്നും പരമാവധി ആസ്തികള്‍ സൃഷ്ടിക്കാന്‍ കഴിയണമെന്നും സംസ്ഥാന പ്രോഗ്രാം ഓഫിസര്‍ പി ബാലചന്ദ്രന്‍ പറഞ്ഞു. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ആളുകള്‍ക്കും തൊഴില്‍ കാര്‍ഡ് ലഭിച്ചെന്ന് ഉറപ്പുവരുത്തണമെന്ന് ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍മാരോട് യോഗം നിര്‍ദേശിച്ചു.
ദേശീയ ഗ്രാമീണ തൊഴിലുറപ്പിന്റെ ഉന്നമനത്തിനായി  സംസ്ഥാന സര്‍ക്കാര്‍ ‘ദശ കര്‍മ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ലൈഫ് പദ്ധതിയിലേക്ക് സഹായവും സാധന സാമഗ്രി യൂനിറ്റ് സ്ഥാപിച്ച് കട്ടിള, ജനല്‍ ഫ്രെയിം നിര്‍മിച്ച് സൗജന്യമായി വിതരണം ചെയ്യും.
വൃഷ്ടി പ്രദേശത്ത് കുത്തൊഴുക്ക് തടയാന്‍ വാട്ടര്‍ റീ ചാര്‍ജ്, മഴക്കുഴി തുടങ്ങിയ പ്രവര്‍ത്തനങ്ങളും ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഉപജീവന മാര്‍ഗമായി പശു തൊഴുത്ത്, ആട്ടിന്‍ കൂട്, കോഴിക്കൂട് എന്നിവയും പദ്ധതിയുടെ ഭാഗമായി നല്‍കും.
ജീവ സമൃദ്ധി, വൃക്ഷത്തൈ നടലും പരിപാലനം (വര്‍ഷതാളം), നദികളുടെ പുനരുജ്ജീവനം, കുളം നിര്‍മാണം, മഴവെള്ള സംഭരണം ഭൂമിക്കടിയിലും മുകളിലും, വനവത്കരണം. റബ്ബര്‍, തെങ്ങ്, മാവ് തോട്ടങ്ങള്‍ നിര്‍മിക്കുക, തൊഴിലുറപ്പ് രേഖകള്‍ കൃത്യമായി സൂക്ഷിക്കുക എന്നിവയാണ് ദശ കര്‍മ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുക.
കുഴല്‍മന്ദം പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി അധ്യക്ഷയായ പരിപാടിയില്‍  ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മിഷന്‍ ജില്ലാതല അവലോകന യോഗത്തില്‍  ജോയിന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ പി ഡി അനില്‍ ബാബു, വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് സുമാവലി മോഹന്‍, ആലത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗംഗാധരന്‍, ബ്ലോക്ക് പഞ്ചായത്ത് ഓഫിസര്‍മാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it