kozhikode local

ഒരാഴ്ചയ്ക്കകം പരിഹാരമില്ലെങ്കില്‍ അനിശ്ചിതകാല സത്യഗ്രഹ സമരം

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രി ശുചീകരണ വിഭാഗം പഴയ കാല ദിവസ വേതന തൊഴിലാളികള്‍ കലക്ട്രേറ്റിനു മുന്നില്‍ സൂചനാ സത്യഗ്രഹ സമരം നടത്തി. പഴയ കാല ദിവസ വേതന തൊഴിലാളികള്‍ക്ക് ജോലിയില്‍ നിശ്ചിത പരിഗണന ആവശ്യപ്പെട്ട് തൊഴിലാളികളുടെ സംഘടനയായ അഴിമതി വിരുദ്ധ സമിതിയുടെ നേതൃത്വത്തിലാണ്  സൂചനാ സത്യഗ്രഹ സമരം  സംഘടിപ്പിച്ചത്. സൂചനാ സത്യാഗ്രഹ സമരം സംഘടനാ ചെയര്‍മാന്‍ സതീഷ് പാറന്നൂര്‍ ഉല്‍ഘാടനം ചെയതു. 35 രൂപ നിരക്കില്‍ ദിവസവേതനാടിസ്ഥാനത്തില്‍ വര്‍ഷങ്ങളോളം മൂന്നു മാസം ഇടവിട്ട് ജോലി ചെയ്തുവന്നിരുന്ന 250ലധികം തൊഴിലാളികളെ ഒരു വര്‍ഷത്തിലധികമായി ജോലിയില്‍ പരിഗണിക്കാത്ത സാഹചര്യത്തില്‍ പഴയ കാല തൊഴിലാളികള്‍ക്ക് 300 ലധികം വരുന്ന ഒഴിവുകളില്‍ ഒരു നിശ്ചിത പ്രാതിനിധ്യം ആവശ്യപ്പെട്ട് ആശുപത്രി വികസന സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍, മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടുമാര്‍ എന്നിവര്‍ക്ക് നല്‍കിയ പരാതികളും പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് സംഘടനാ ചെയര്‍മാന്‍ സതീഷ് പാറന്നൂരിന്റെ നേതൃത്വത്തില്‍ സൂചനാ സമരത്തിലേക്കിറങ്ങിയത്. ഒരാഴ്ചക്കകം പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാത്ത പക്ഷം ഈ മാസം 21 ന് കലട്രേറ്റിനു മുന്നില്‍ അനിശ്ചിത കാല സത്യാഗ്രഹം ആരംഭിക്കുന്നതാണ് സതീഷ് പാറന്നൂര്‍ പറഞ്ഞു. വൈസ് പ്രസിഡണ്ട് വേലായുധന്‍ വേട്ടാത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ യു ശശിധരന്‍, പി കെ കല്യാണി,  കെ പി ഫൗസിയ,  വിമല മാവൂര്‍, ശാന്താ രമേശ്, രാധാ കണ്ണങ്കര , മാളു പയിമ്പ്ര, ലീല , സുരേശന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it