Kottayam Local

ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതി പിടിയില്‍

കുമരകം: 500 രൂപയുടെ പേരില്‍ തമ്മിലടിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിലായി. കുമരകം കോയിക്കല്‍ച്ചിറ ചന്ദ്രന്‍ (55) മരിച്ച സംഭവത്തില്‍ പ്രതി നാഷ്ണാന്തര  രാജു (പാമ്പ രാജു -49) അറസ്റ്റിലായി. കഴിഞ്ഞ 26 ന് രാവിലെ 10 ന് കുമരകം അപ്‌സര ജങ്ഷനിലായിരുന്നു ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്. ഏതാനും ദിവസം മുമ്പ് രാജുവിന്റെ പൊക്കറ്റില്‍ നിന്ന് ചന്ദ്രന്‍ എടുത്ത രൂപ തിരികെ വേണമെന്നാവശ്യമുന്നയിച്ചതിനെ തുടര്‍ന്ന് ഇരുവരും ഏറ്റുമൂട്ടുകയും ഏറ്റുമുട്ടലില്‍ ചന്ദ്രന്റെ വാരിയെല്ല് ഓടിഞ്ഞു.ഒടിഞ്ഞ വാരിയെല്ലിന്റെ വേദന സഹിച്ച അപ്‌സര റോഡില്‍  വീണു ബോധം നഷ്ടപ്പെട്ടു. വൈകീട്ടോടെ പെയ്ത മഴയില്‍  ബോധം ലഭിച്ച ചന്ദ്രന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുകയും ഈ ശ്രമത്തിനിടെ ഒടിഞ്ഞ വാരിയെല്ല് കിഡ്‌നിയില്‍ തുളച്ചുകയറി മരിക്കുകയുമായിരുന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. ബോധം നഷ്ടപ്പെട്ട് കിടന്ന ചന്ദ്രനെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കുമരകം പോലിസ് എത്തി കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.  പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ മരണം ഉള്ളിലുണ്ടായ രക്തസ്രാവമാണെന്ന് കണ്ടത്തി. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. സംഭവത്തിനുശേഷം കുമരകത്തുനിന്ന് കടന്നുകളഞ്ഞ പ്രതിയെ ഞായറാഴ്ച വൈക്കത്തുനിന്നാണ് പോലിസ് പിടികൂടിയത്.   നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.  വൈസ്റ്റ് സിഐ നിര്‍മല്‍ ബോസ്,  കുമരകം എസ്‌ഐ ജി രജന്‍കുമാര്‍, എ എസ് ഐ മാരായ സുരേഷ്, ഉല്ലാസ്, രാജേഷ്, ഗ്രേഡ് എസ് ഐ അബ്ദുല്‍ ലത്തീഫ്, സിപിഒരാരായ ശശി, രാജഗോപാലന്‍ എന്നിവര്‍  അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it