ഒരടിയില്‍ റയല്‍ വീണു

മാഡ്രിഡ്: ബാഴ്‌സലോണയുടെ സമനിലക്കുരുക്കിനു പിറകെ സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ താരനിബിഢമായ റയല്‍ മാഡ്രിഡും കൊമ്പുകുത്തി. 15ാം റൗണ്ട് മല്‍സരത്തില്‍ വിയ്യാറയലാണ് എതിരില്ലാത്ത ഒരു ഗോളിനു റയലിന്റെ കഥ കഴിച്ചത്. മറ്റൊരു കളിയില്‍ അത്‌ലറ്റിക് ബില്‍ബാവോയെ 2-1ന് കീഴടക്കി അത്‌ലറ്റികോ മാഡ്രിഡ് പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ബാഴ്‌സയ്‌ക്കൊപ്പമെ ത്തി. മറ്റു മല്‍സരങ്ങളില്‍ മാലഗ 2-1ന് റയോ വല്ലെക്കാനോയെ തോല്‍പ്പിച്ചപ്പോള്‍ വലന്‍സിയയെ ഐബര്‍ 1-1നു തളച്ചു.
റയലിന്റെ മുന്‍ സ്‌ട്രൈക്ക ര്‍ റോബര്‍ട്ടോ സൊല്‍ഡാഡോ എട്ടാം മിനിറ്റില്‍ നേടിയ ഗോളാണ് വിയ്യാറയലിന് അപ്രതീക്ഷിത ജയം നേടിക്കൊടുത്തത്. ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച വിയ്യാറയല്‍ റയലിന് തിരിച്ചടിക്കാനുള്ള പഴുതുകളൊന്നും നല്‍കിയില്ല. ആദ്യപകുതിയില്‍ വിയ്യാറയല്‍ മേല്‍ക്കൈ നേടിയപ്പോള്‍ രണ്ടാംപകുതിയില്‍ റയല്‍ മികച്ച തിരിച്ചുവരവ് നടത്തി. എന്നാല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സെമയും ലഭിച്ച ഗോളവസരങ്ങള്‍ കളഞ്ഞുകുളിച്ചത് റയലിന്റെ വിജയപ്രതീക്ഷകള്‍ തകിടംമറിച്ചു.
ലീഗിലെ ഒന്നാംസ്ഥാനക്കാരും ബദ്ധവൈരികളുമായ ബാഴ്‌സയുമായുള്ള അ കലം കുറയ്ക്കാനുള്ള മികച്ച അവസരമാണ് തോല്‍വിയോടെ റയല്‍ പാഴാക്കിയത്. 15 കളികളില്‍ നിന്ന് 11 ജയവും രണ്ടു വീതം സമനിലയും തോല്‍വിയുമടക്കം 35 പോയിന്റോടെയാണ് ബാഴ്‌സ തലപ്പത്തുനില്‍ക്കുന്നത്.
ഇതേ പോയിന്റോടെ അത്‌ലറ്റികോ മാഡ്രിഡ് തൊട്ടരികിരുണ്ട്. 30 പോയിന്റുള്ള റയല്‍ മൂന്നാംസ്ഥാനത്താണ്. രണ്ടു പോയിന്റ് പിറകിലായി സെല്‍റ്റാവിഗോയാണ് നാലാമത്. റയലിനെതിരേ നേടിയ അട്ടിമറി വിജയം വിയ്യാറയലിനെ പട്ടികയില്‍ അഞ്ചാംസ്ഥാനത്തേക്കുയര്‍ത്തി.
അതേസമയം, ബില്‍ബാവോയ്‌ക്കെതിരേ ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമായിരുന്നു മുന്‍ ചാംപ്യന്‍മാരായ അത്‌ലറ്റികോയുടെ വിജയം. 27ാം മിനിറ്റില്‍ അയ്‌മെറിക് ലപോര്‍ട്ടയിലൂടെയാണ് ബില്‍ബാവോ അക്കൗണ്ട് തുറന്നത്.
സ്വന്തം മൈതാനത്ത് പൊരുതിക്കളിച്ച അത്‌ലറ്റികോ 45ാം മിനിറ്റില്‍ സോളിലൂടെ സമനില സമനില പിടിച്ചുവാങ്ങി. 67ാം മിനിറ്റില്‍ അന്റോണി ഗ്രീസ്മാന്റെ വകയായിരുന്നു അത്‌ല റ്റികോയുടെ വിജയഗോള്‍.
Next Story

RELATED STORIES

Share it