ഒമ്പത് മുതല്‍ സിംഗിള്‍ ഡ്യൂട്ടി

കൊല്ലം: കെഎസ്ആര്‍ടിയില്‍ സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം പ്രാബല്യത്തിലാവുന്നു. ഓര്‍ഡിനറി ബസ്സുകളില്‍ ഈ മാസം ഒമ്പത് മുതലും മറ്റ് ഉയര്‍ന്ന ക്ലാസുകളില്‍ അടുത്ത മാസവും എട്ടുമണിക്കൂര്‍ ഡ്യൂട്ടിയിലേക്ക് മാറും. ഇതോടെ, ജീവനക്കാര്‍ ഇനി എല്ലാ ദിവസവും ജോലിക്ക് ഹാജരാവണം. സിഎംഡി കഴിഞ്ഞ 29ന് വിളിച്ചുചേര്‍ത്ത യൂനിറ്റ് ഓഫിസര്‍മാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്.
കെഎസ്ആര്‍ടിസിയില്‍ ഉള്‍പ്പെടെ രാത്രികാല അപകടങ്ങള്‍ക്കെല്ലാം കാരണമാവുന്നത് ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോവുന്നതാണ്. ഡ്രൈവര്‍മാര്‍ ഒന്നിലധികം ഡ്യൂട്ടിയെടുത്തു വിശ്രമമില്ലാതെ ജോലി ചെയ്യുന്നതാണ് ഇത്തരം അപകടങ്ങളിലേക്കു നയിക്കുന്നതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കാന്‍ കാരണം. ദീര്‍ഘദൂര സര്‍വീസുകളില്‍ ക്രൂ ചെയിഞ്ച്, ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം നടപ്പാക്കാനും കെഎസ്ആര്‍ടിസി തീരുമാനിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it