ഒമ്പതു പ്രതികളെയും കോടതി സിബിഐ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: ബിഎംഎസ് നേതാവ് അയനിക്കാട് സി ടി മനോജ് വധക്കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ പയ്യോളിയിലെ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ള ഒമ്പതു പേരെയും എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സിബി ഐ കസ്റ്റഡിയില്‍ വിട്ടു. ജനുവരി 12 വരെ റിമാന്‍ഡ് ചെയ്ത ഇവരെ കൂടുതല്‍ ചോദ്യംചെയ്യലിനായി 10 വരെയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എന്‍ ശേഷാദ്രിനാഥ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരിക്കുന്നത്. സിപിഎം ജില്ലാ കമ്മിറ്റിയംഗം ടി ചന്തു, ലോക്കല്‍ സെക്രട്ടറി പി വി രാമചന്ദ്രന്‍, ഏരിയാ കമ്മിറ്റിയംഗം സി സുരേഷ്, ലോക്കല്‍ കമ്മിറ്റിയംഗം എന്‍ സി മുസ്തഫ, കൗണ്‍സിലര്‍ കെ ടി ലിഗേഷ്, പി അനൂപ്, കെടക്കാട് അഖില്‍നാഥ്, നിരവത്ത് രതീഷ്, പി കെ കുമാരന്‍ എന്നിവരെയാണ് സിബിഐ സംഘം കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. വടകര സിബിഐ ക്യാംപ് ഓഫിസിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. 2012 ഫെബ്രുവരി 12ന് രാത്രി ഒമ്പതിന് ബിഎംഎസ് നേതാവ് സി ടി മനോജിനെ വീട്ടില്‍ കയറി ഒരു സംഘം കൊലപ്പെടുത്തുകയായിരുന്നു.
Next Story

RELATED STORIES

Share it