kasaragod local

ഒമ്പതിന് ഹോട്ടലുകള്‍ അടച്ച് ഉടമകള്‍ കലക്്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിക്കും



കാസര്‍കോട്്: ജിഎസ്ടി പ്രാബല്യത്തില്‍ വന്നതിന് ശേഷം വന്‍ വെട്ടിപ്പ് നടത്തുന്നുവെന്ന കുപ്രചരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒമ്പതിന് ജില്ലയിലെ ഹോട്ടലുകള്‍ അടച്ച് കലക്ടറേറ്റ് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍അറിയിച്ചു. ഹോട്ടല്‍ ഭക്ഷണത്തിന് അരശതമാനം മാത്രമുണ്ടായിരുന്ന നികുതി ജിഎസ്ടി വന്നതോടെ 18 ശതമാനം വരെയായി ഉയര്‍ന്നിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. 20 ലക്ഷത്തിനും 75 ലക്ഷത്തിനും ഇടയില്‍ വാര്‍ഷിക വിറ്റുവരവുള്ള ഹോട്ടലുകള്‍ക്ക് നികുതി സ്വന്തം കൈയില്‍ നിന്ന് അടക്കണമെന്ന നിബന്ധന അംഗീകരിക്കാനായില്ല. ഇത് ചെറുകിട ഹോട്ടല്‍ മേഖലയെ ഇല്ലായ്മ ചെയ്യും. ഇത്തരം ഹോട്ടലുകള്‍ ജിഎസ്ടി ഉപഭോക്താക്കളില്‍ നിന്നും പിരിക്കുന്നില്ല. ഒറ്റപ്പെട്ടപരാതികളുടെ അടിസ്ഥാനത്തില്‍ മുഴുവന്‍ ഹോട്ടലുകളേയും താറടിക്കാനുള്ള ശ്രമമാണ് ഉദ്യോഗസ്ഥര്‍ നടത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ജില്ലയില്‍ ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന് കീഴില്‍ 500ഓളം ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒമ്പതിന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹോട്ടലുകള്‍ അടച്ചിടുന്നത്. കലക്്ടറേറ്റിന് മുന്നില്‍ നടക്കുന്ന ഉപവാസം സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍ കുട്ടി ഹാജി ഉദ്ഘാടനം ചെയ്യും.വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പി സി ബാവ, സെക്രട്ടറി നാരായണ പൂജാരി, താജ് അബ്ദുല്ല, കെ എച്ച് അബ്ദുല്ല, കെ എം ശ്രീനിവാസ്, മുഹമ്മദ് ഗസ്സാലി, കെ എസ് മല്ല്യ സംബന്ധിച്ചു.
Next Story

RELATED STORIES

Share it