kozhikode local

ഒമ്പതാം തവണയും നൂറുമേനി നേടി അന്ധ -ബധിര വിദ്യാലയം



കോഴിക്കോട്: തുടര്‍ച്ചയായി ഒമ്പത് വര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ നൂറു ശതമാനം വിജയവുമായി കൊളത്തറ അന്ധബധിര വിദ്യാലയം അഭിമാനനിറവില്‍. ഈ വിദ്യാലയത്തില്‍ നിന്നും പരീക്ഷ എഴുതിയ 13 ബധിര വിദ്യാര്‍ഥികളും പാസായി. പൊതുവിദ്യാലയങ്ങളില്‍ എസ്എസ്എല്‍സി പരീക്ഷക്ക് വികലാംഗരായ കുട്ടികളെ പരീക്ഷയെഴുതാന്‍ സഹായിക്കുന്ന സൈക്രബ്, ഇന്റര്‍പ്രിട്ടര്‍, തുടങ്ങിയവരുടെ ഒരു സഹായമോ പ്രത്യേകം മാര്‍ക്കിന്റെ ആനുകൂല്യമോ കൂടാതെയാണ് ബധിരരായ കുട്ടികള്‍ പരീക്ഷ എഴുതിയത്. ഈ വിദ്യാലയത്തില്‍ താമസിച്ചു ചെറുവണ്ണൂര്‍ ഹൈസ്‌കൂളില്‍ നിന്നും പരീക്ഷ എഴുതിയ ആറ് അന്ധ വിദ്യാര്‍ഥികളും ഇവരോടൊപ്പം പാസായിട്ടുണ്ട്.
Next Story

RELATED STORIES

Share it