Gulf

ഒമാനില്‍ കനത്ത മഴ രണ്ട് പേര്‍ മരിച്ചു, മൂന്ന് പേരെ കാണാനില്ല

ഒമാനില്‍ കനത്ത മഴ രണ്ട് പേര്‍ മരിച്ചു, മൂന്ന് പേരെ കാണാനില്ല
X
.

rain



മസ്‌കത്ത്:  ഇന്നലെ ഉച്ചക്ക് ശേഷമുണ്ടായ കനത്ത മഴയെ തുടര്‍ന്ന് 2 പേര്‍ മരിക്കുകയും 3 പേരെ കാണാതാവുകയും ചെയ്തു. മസ്‌കത്ത്, സമായീല്‍, അമീറാത്ത്, റുസ്താഖ്, ബുറൈമി, ബഹ്്‌ല, ഇബ്രി, യങ്കൂല്‍, ദങ്ക് തുടങ്ങിയ പ്രദേശങ്ങളിലാണ് ആലിപ്പഴ വര്‍ഷത്തോട് കൂടി രണ്ട് മണിക്കൂര്‍ തുടര്‍ച്ചായി മഴ പെയ്തത്.

റുസ്ത്താഖ് പ്രദേശത്ത് കൂടി വാഹനം ഓടിച്ച് പോകുകയായിരുന്ന കാര്‍ ഒലിച്ച് പോയതിനെ തുടര്‍ന്നാണ് ഒമാനി യുവതിയും അവരുടെ ജോലിക്കാരിയും മരണപ്പെട്ടത്. അവരുടെ ഭര്‍ത്താവിനേയും മകനേയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

റുസ്താഖ്, ദീമ, തയീന്‍ ഇബ്രി, മസ്‌കത്ത്, ഹംറ, സുവൈഖ്, സോഹാര്‍, സഹാം എന്നീ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളെല്ലാം വെള്ളത്തിലാണ്. അതേ സമയം ബഹ്്‌ല, നിസ്‌വ എന്നീ പ്രദേശങ്ങളില്‍ നേരിയ മഴയാണ് ലഭിച്ചത്. മഴയെ തുടര്‍ന്ന് പ്രധാന റോഡുകളായ സുല്‍ത്താന്‍ ഖാബൂസ്, എക്‌സ്പ്രസ്സ് ഹൈവേ എന്നീ പാതകളിലെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

മഴയെ തുടര്‍ന്ന് ഒമാനില്‍ താപനിലയില്‍ കാര്യമായ കുറവാണ് അനുഭവപ്പെട്ടത്. ഒമാന്‍ പ്രദേശങ്ങളില്‍ വീണ്ടും മഴ പെയ്യാന്‍ സാദ്ധ്യതയുള്ളത് കൊണ്ട് വാഹനം ഓടിക്കുന്നവര്‍ ഏറെ ജാഗ്രത പാലിക്കണമെന്ന് ഒമാന്‍ റോയല്‍ പോലീസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it