Flash News

ഒബ്‌റോണ്‍ മാള്‍ പൂട്ടിച്ചു

ഒബ്‌റോണ്‍ മാള്‍ പൂട്ടിച്ചു
X


കൊച്ചി: കൊച്ചിയിലെ ഒബ്‌റോണ്‍ മാള്‍ കോര്‍പ്പറേഷന്‍ പൂട്ടിച്ചു. കോര്‍പ്പറേഷന്‍ നല്‍കിയ സ്‌റ്റോപ് മെമ്മോ അവഗണിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ നേരിട്ടെത്തി മാള്‍ പൂട്ടിച്ചത്. തീപിടുത്തമുണ്ടായതിന് പിന്നാലെ നടത്തിയ പരിശോധനയില്‍ മാളില്‍ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലെന്ന് കണ്ടെത്തിയിരുന്നു.തുടര്‍ന്ന്, സുരക്ഷാ സംവിധനങ്ങളൊരുക്കണമെന്നും അതുവരെ മാള്‍ അടച്ചിടണമെന്നും കാണിച്ച് കോര്‍പ്പറേഷന്‍  മാള്‍ അധികൃതര്‍ക്ക് സ്റ്റോപ് മെമ്മോ കൊടുത്തിരുന്നു. എന്നാല്‍ ഇത് അവഗണിച്ച് അധികൃതര്‍ മാള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിച്ചു. ഇതേതുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട ഹൈകോടതി കോര്‍പ്പറേഷനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ നേരിട്ടെത്തി മാള്‍ അടപ്പിച്ചത്. മാളിനെതിരെ ഇതുവരെ സ്വീകരിച്ച നടപടികള്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി കോടതിയെ അറിയിച്ചു.
മാളിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന് ഹൈകോടതി അധികൃതകര്‍ക്ക് നിര്‍ദേശം നല്‍കി. കോര്‍പ്പറേഷനും അഗ്നിശമന സേന അധികൃതരും മാളിലെത്തി പരിശോധന നടത്തണമെന്നും കോടതി ഉത്തരവിട്ടു.
രണ്ടാഴ്ച മുമ്പാണ് ഒബ്‌റോണ്‍മാളില്‍ തീപിടുത്തമുണ്ടായത്. മാളിലെ നാലാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫുഡ് കോര്‍ട്ടില്‍ നിന്നാണ് തീപടര്‍ന്നത്.
Next Story

RELATED STORIES

Share it