Kerala

ഒബിസി വിവേചനം: കേന്ദ്ര സര്‍ക്കാരിന്റെ താല്‍പര്യപ്രകാരം- കാംപസ് ഫ്രണ്ട്

ഒബിസി വിവേചനം: കേന്ദ്ര സര്‍ക്കാരിന്റെ താല്‍പര്യപ്രകാരം- കാംപസ് ഫ്രണ്ട്
X


തിരുവനന്തപുരം: നീറ്റ് പിജി പ്രവേശനപ്പരീക്ഷയില്‍ ഒബിസി വിദ്യാര്‍ഥികള്‍ക്കു മാത്രം കേരളത്തിനു പുറത്ത് പരീക്ഷാ കേന്ദ്രം നല്‍കിയത് കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷവിരുദ്ധ നയത്തിന്റെ ഭാഗമാണെന്നു കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് മുഹമ്മദ് റാഷിദ്. ഒബിസി വിദ്യാര്‍ഥികള്‍ക്കു പരീക്ഷാകേന്ദ്രം കേരളത്തില്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തിരുവനന്തപുരം സിബിഎസ്ഇ റീജ്യനല്‍ സെന്റര്‍ ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരേ ഫീസ് കൊടുത്തു പരീക്ഷ എഴുതുന്ന ജനറല്‍ വിദ്യാര്‍ഥികള്‍ക്കു കേരളത്തില്‍ ഇഷ്ടപ്പെട്ട സെന്ററുകളില്‍ പരീക്ഷ എഴുതാന്‍ അനുവാദം നല്‍കിയപ്പോള്‍ ഒബിസി വിദ്യാര്‍ഥികളെ കേരളത്തിന് പുറത്തേക്കു ആട്ടിപ്പായിച്ചത് പരീക്ഷ എഴുതുന്ന ഒബിസി വിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കാന്‍ വേണ്ടിയാണ്. ഇത് ആദ്യമായല്ല നീറ്റ് അധികൃതരുടെ ഭാഗത്തുനിന്ന് ന്യൂനപക്ഷവിരുദ്ധ നിലപാടുകള്‍ ഉണ്ടാവുന്നത്. ഒബിസി വിദ്യാര്‍ഥികളോടുള്ള വിവേചനം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ തുടര്‍സമരങ്ങള്‍ കേരളത്തില്‍ രൂപംകൊള്ളുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സംസ്ഥാന സമിതിയംഗം എ എസ് മുസമില്‍, ജില്ലാ വൈസ് പ്രസിഡന്റ് സജീര്‍ കല്ലമ്പലം, അംജദ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it