ഒബിസി വായ്പാ പദ്ധതിവരുമാനപരിധി ഉയര്‍ത്തി

കണ്ണൂര്‍: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ മറ്റു പിന്നാക്ക വിഭാഗത്തില്‍ (ഒബിസി) ഉള്‍പ്പെട്ടവര്‍ക്ക് വേണ്ടി നടപ്പാക്കുന്ന വിവിധ വായ്പാ പദ്ധതികളുടെ കുടുംബ വാര്‍ഷിക വരുമാനപരിധി 1,20,000 രൂപയില്‍നിന്ന് 3,00,000 രൂപയായി ഉയര്‍ത്തി.
നിലവില്‍ വായ്പ ലഭിക്കുന്നതിന് അര്‍ഹതയില്ലാതിരുന്ന ഒട്ടേറെ പേര്‍ക്ക് ഈ നടപടിയുടെ പ്രയോജനം ലഭിക്കും. ഒബിസി വിഭാഗക്കാര്‍ക്ക് 6 മുതല്‍ 7 ശതമാനം വരെ പലിശനിരക്കി ല്‍ 10 ലക്ഷം രൂപ വരെ സ്വയം തൊഴില്‍ വായ്പയും 3.5 മുതല്‍ 4 ശതമാനം വരെ പലിശനിരക്കില്‍ 20 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പയും 75 ശതമാനമെങ്കിലും ഒബിസി വിഭാഗത്തില്‍പ്പെട്ട അംഗങ്ങള്‍ ഉള്‍പ്പെട്ട അയല്‍ക്കൂട്ടങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനായി കുടുംബശ്രീ സിഡിഎസുകള്‍ക്ക് 2.5 മുതല്‍ 3.5 ശതമാനം പലിശനിരക്കില്‍ 2 കോടി രൂപ വരെ മൈക്രോ ക്രെഡിറ്റ് വായ്പയും ലഭിക്കും.
പ്രവാസികള്‍ക്ക് 3 ലക്ഷം രൂപ വരെ മൂലധന സബ്‌സിഡി ലഭിക്കുന്ന റീ-ടേണ്‍ പദ്ധതി, പ്രഫഷനലുകള്‍ക്ക് 2 ലക്ഷം രൂപവരെ മൂലധന സബ്‌സിഡി ലഭിക്കുന്ന സ്റ്റാര്‍ട്ടപ് പദ്ധതി എന്നിവ പ്രകാരം 20 ലക്ഷം രൂപ വരെ 6 മുതല്‍ 7 ശതമാനം വരെ പലിശനിരക്കില്‍ അനുവദിക്കും. ഇതിനു പുറമെ പെണ്‍കുട്ടികളുടെ വിവാഹം, ഗൃഹനിര്‍മാണം, ഗൃഹപുനരുദ്ധാരണം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് വായ്പ അനുവദിക്കുന്നതിനുള്ള പദ്ധതികളും നിലവിലുണ്ട്.
വായ്പാ അപേക്ഷാ ഫോറം ജില്ലാ/ഉപജില്ലാ ഓഫിസുകളില്‍ നിന്ന് ലഭിക്കും.    വിശദവിവരങ്ങള്‍ക്ക് ംംം.സയെരറര.രീാ സന്ദര്‍ശിക്കുക.
Next Story

RELATED STORIES

Share it