Flash News

ഒബാമ ഹിരോഷിമയിലേക്ക്

ഒബാമ ഹിരോഷിമയിലേക്ക്
X
obama

ടോക്യോ: രണ്ടാം ലോകമഹായുദ്ധം എല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ഇപ്പോഴും കരകയറിയിട്ടില്ലാത്ത ജപ്പാനിലെ ഹിരോഷിമയിലേക്ക് ആദ്യമായി ഒരു അമേരിക്കന്‍ പ്രസിഡണ്ട് എത്തുന്നു. ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ തലസ്ഥാനമായ ടോക്യോവിലെത്തിയ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ സമ്മേളനത്തില്‍ പങ്കെടുത്തതിന് ശേഷം ഹിരോഷിമയുടെ ദുരന്ത ഭൂമിയിലേക്ക് പോകും. ടോക്യോവില്‍ നിന്ന് ജപ്പാന്‍ പ്രസിഡണ്ട് ഷിന്‍സോ ആബെയും ഒബാമയെ അനുഗമിക്കും. ആണവായുധ പ്രയോഗങ്ങള്‍ തീര്‍ത്തും ഇല്ലാതാക്കുക എന്ന സന്ദേശം നല്‍കുകയാണ് ഒബാമയുടെ ഹിരോഷിമ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന്  വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഹിരോഷിമയിലെ അണുബോംബ് വര്‍ഷത്തില്‍ ക്ഷമ ചോദിക്കില്ലെന്ന് ഒബാമ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം ജീവിക്കുന്ന ഇരകളുമായി സംസാരിക്കുന്നത് മറ്റൊരു തരത്തില്‍ ക്ഷമാപണം തന്നെയാണെന്നാണ് കഴിഞ്ഞ ദിവസം ജപ്പാന്‍ മാധ്യമങ്ങള്‍ വിലയിരുത്തിയത്. വൈകുന്നേരം ഹിരോഷിമ പീസ് മെമ്മോറിയല്‍ പാര്‍ക്കില്‍വെച്ച് ഒബാമ ഇരകളുമായി സംവദിക്കുമെന്ന് ജപ്പാന്‍ സര്‍ക്കാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it