ഒബാമ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റല്ലെന്ന് മര്‍ഡോക്

വാഷിങ്ടണ്‍: ഒബാമ യഥാര്‍ഥത്തില്‍ കറുത്തവര്‍ഗക്കാരനായ പ്രസിഡന്റല്ലെന്ന് മാധ്യമ രാജാവ് റൂപര്‍ട്ട് മര്‍ഡോക്. റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ബെന്‍ കഴ്‌സനെ പുകഴ്ത്തിക്കൊണ്ടു ട്വിറ്ററില്‍ കുറിച്ച പോസ്റ്റിലാണ് മര്‍ഡോക് ഒബാമയ്‌ക്കെതിരേ രംഗത്തെത്തിയത്. യഥാര്‍ഥ കറുത്തവര്‍ഗക്കാരനായ പ്രസിഡന്റിനല്ലേ വര്‍ണവിവേചനത്തെ ശരിയായ രീതിയില്‍ അഭിസംബോധന ചെയ്യാന്‍ കഴിയുകയുള്ളൂ എന്നും അദ്ദേഹം ചോദിക്കുന്നു.

ന്യൂയോര്‍ക്ക് മാഗസിനിലെ ലേഖനത്തിലും പ്രസിഡന്റ് ഒബാമയിലുള്ള നിരാശ അദ്ദേഹം പ്രകടിച്ചിരുന്നു. മുമ്പും മര്‍ഡോക് കഴ്‌സന് പിന്തുണ അറിയിച്ചിരുന്നു. 63കാരനായ കഴ്‌സന്‍ പ്രസിഡന്റ് സ്ഥാനത്തേക്കു സാധ്യതയുള്ള 15 റിപബ്ലിക്കന്‍ സ്ഥാനാര്‍ഥികളില്‍ ഒരാളാണ്.
Next Story

RELATED STORIES

Share it