ഒബാമ ഇന്ന് യുഎസിലെ മുസ്‌ലിം പള്ളി സന്ദര്‍ശിക്കും

വാഷിങ്ടണ്‍: മതസ്വാതന്ത്ര്യത്തിന്റെയും സഹിഷ്ണുതയുടെയും പ്രാധാന്യം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഇന്ന് മുസ്‌ലിം പള്ളി സന്ദര്‍ശിക്കും.
പ്രസിഡന്റ് സ്ഥാനമേറ്റെടുത്ത ശേഷം ആദ്യമായാണ് ഒബാമ രാജ്യത്തെ മുസ്‌ലിംപള്ളി സന്ദര്‍ശിക്കുന്നത്. സമുദായ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
മുസ്‌ലിം സമുദായത്തിനെതിരായ കുപ്രചാരണങ്ങളുടെയും തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥികളുടെ മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങളുടെയും പശ്ചാത്തലത്തിലാണ് ഒബാമയുടെ നടപടി. മുസ്‌ലിംകളായ യുഎസുകാര്‍ രാജ്യത്തിനു നല്‍കിയ സംഭാവനകളെ ആദരിക്കാനുള്ള ഒരവസരം കൂടിയാണിതെന്ന് വൈറ്റ് ഹൗസ് മാധ്യമവിഭാഗം സെക്രട്ടറി ജോഷ് ഏണസ്റ്റ് പറഞ്ഞു. അതേസമയം മത സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉറക്കെപ്പറയേണ്ട സന്ദര്‍ഭം കൂടിയാണിത്.
രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ വിഷയങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പ്രസിഡന്റിന്റെ സന്ദര്‍ശനം ഈ കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട മുന്നേറ്റമായാണ് താന്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it