ഒപെക് യോഗം എണ്ണ വിലയെ ബാധിക്കും: ഇറാന്‍

തെഹ്‌റാന്‍: എണ്ണവില ഇടിയുന്ന സാഹചര്യത്തില്‍ ഒപെക് അടിയന്തരയോഗം ചേരുന്നത് കൂടുതല്‍ വിലയിടിവിലേക്കു നയിക്കുമെന്ന് ഇറാന്‍. വിലയിടിവ് പിടിച്ചുനിര്‍ത്താന്‍ ഉതകുന്ന തീരുമാനം കൈക്കൊള്ളാന്‍ യോഗത്തിനു കഴിഞ്ഞില്ലെങ്കില്‍ അത് എണ്ണ വിലയെ സാരമായി ബാധിക്കുമെന്ന് ഇറാന്‍ എണ്ണ മന്ത്രി ബിജാന്‍ സന്‍ഗാനേഹ് ചൂണ്ടിക്കാട്ടി. 2003നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് എണ്ണവില കൂപ്പുകുത്തിയതിനെത്തുടര്‍ന്ന് വെനിസ്വാലയാണ് ഒപെക് അടിയന്തരയോഗം വിളിച്ചുകൂട്ടണമെന്ന ആവശ്യമുന്നയിച്ചത്.
അന്താരാഷ്ട്രവിപണിയില്‍ ഉപരോധം പിന്‍വലിക്കപ്പെട്ടതിനെത്തുടര്‍ന്ന് പ്രതിദിന എണ്ണ ഉല്‍പ്പാദനം 5,00,000 ബാരല്‍ കൂടി വര്‍ധിപ്പിക്കുകയാണെന്ന് ഇറാന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇറാന്റെ എണ്ണ വിപണിയില്‍ എത്തും മുമ്പ് വന്‍തോതില്‍ എണ്ണയുല്‍പ്പാദനം തുടരാന്‍ തന്നെയാണ് ഒപെക് തീരുമാനം.
Next Story

RELATED STORIES

Share it