ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് വീണ്ടും പിടിയില്‍
BY Sumeera SMR11 April 2016 5:28 AM GMT
Sumeera SMR11 April 2016 5:28 AM GMT
കോട്ടയം: ടൗണില്‍ വില്‍പ്പനയ്ക്കായി എത്തിച്ച ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കോട്ടയം നാഗമ്പടം വില്ലൂത്തറ വീട്ടില്‍ ബാബുമോന് (38) ആണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്കു രണ്ടോടെ നാഗമ്പടം ബസ് സ്റ്റാന്‍ഡിനു സമീപത്തു നിന്നാണ് ഇയാളെ പിടികൂടിയത്.
നീലച്ചായന് വിഭാഗത്തില്‍പ്പെട്ട കഞ്ചാവാണ് പിടിച്ചെടുത്തത്. രണ്ടു വര്‍ഷം മുമ്പ് കഞ്ഞിക്കുഴിയില്‍ വച്ച് ഒരു കിലോ കഞ്ചാവുമായി എക്സൈസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ആ കേസില്‍ അഞ്ചു വര്‍ഷം കഠിന തടവു ശിക്ഷിക്കപ്പെട്ട ഇയാള്‍ മൂന്നാഴ്ച മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. കോയമ്പത്തൂര്‍ വച്ച് ഏജന്റില്‍ നിന്ന് കൈപ്പറ്റിയ ശേഷം ട്രെയിനില്‍ കോട്ടയത്തു എത്തിയെന്നാണ് ഇയാള്‍ പോലിസിനോട് പറഞ്ഞത്.ജില്ലാ പോലിസ് മേധാവി സതീഷ് ബിനോയുടെ നിര്‍ദേശ പ്രകാരം കോട്ടയം ഡിവൈഎസ്ബി ബിജു കെ സ്റ്റീഫന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന ഓപറേഷന് ബ്ലാക്ക് ഹണ്ടില്‍ ഉള്‍പ്പെടുത്തി നടത്തിയ തിരച്ചിലിനിടെയാണ് പ്രതിയെ പിടികൂടിയത്.
കോട്ടയം ഈസ്റ്റ് സിഐ നിര്‍മല്‍ ബോസ്, എസ്ഐ ശ്രീജിത്, ഷാഡോ പോലിസ് അംഗങ്ങളായ എഎസ്ഐ അജിത്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ സജികുമാര്‍, ഷിബുക്കുട്ടന്, ബിജുമോന് നായര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Next Story
RELATED STORIES
ഐഎസ്എല്‍; സെമി ആദ്യ പാദത്തില്‍ മോഹന്‍ ബഗാനെ വീഴ്ത്തി ഒഡീഷ എഫ്സി
23 April 2024 5:57 PM GMTഐഎസ്എല്ലില്‍ ഇന്ന് ആദ്യ പ്ലേ ഓഫ്; ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും;...
19 April 2024 6:28 AM GMTഇത്തിഹാദില്‍ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ്...
18 April 2024 6:06 AM GMTചാംപ്യന്‍സ് ലീഗ് സെമിയിലെത്താന്‍ പിഎസ്ജിയും ബാഴ്സയും ഇന്ന് നേര്‍ക്ക്...
16 April 2024 7:32 AM GMTപ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ ഒന്നില്‍ തന്നെ; യുനൈറ്റഡിനെ തകര്‍ത്ത്...
5 April 2024 6:29 AM GMTഐഎസ്എല്‍; പ്ലേ ഓഫിന് ബ്ലാസ്റ്റേഴ്സിന് കാത്തിരിക്കണം; ജെംഷഡ്പൂരിനോട്...
30 March 2024 5:52 PM GMT