kannur local

ഒന്നും ശരിയാവാത്ത ഒരു വര്‍ഷം ; യുഡിഎഫ് പ്രതിഷേധ യോഗം 25ന്



കണ്ണൂര്‍: എല്ലാം ശരിയാക്കാമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയ പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന മെയ് 25നു ‘ഒന്നും ശരിയാവാത്ത ഒരു വര്‍ഷം’ എന്ന പ്രചാരണത്തിന്റെ ഭാഗമായി അന്നേദിവസം എല്ലാ നിയോജക മണ്ഡലം കമ്മറ്റികളുടെയും ആഭിമുഖ്യത്തില്‍ ഒരു കേന്ദ്രത്തില്‍ പ്രതിഷേധയോഗം നടത്താന്‍ യുഡിഎഫ് ജില്ലാ നേതൃയോഗം തീരൂമാനിച്ചു. മെയ് 30ന് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ ജനസദസ്സ് സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സംബന്ധിക്കും. നൂറുകണക്കിന് പൂഴി തൊഴിലാളികളെ പ്രതികൂലമായി ബാധിക്കൂന്ന അഴീക്കല്‍ പോര്‍ട്ടിലെ തൊഴില്‍ പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്നു യോഗം അഭിപ്രായപ്പെട്ടു. ജില്ലാ ചെയര്‍മാന്‍ പ്രഫ. എ ഡി മുസ്തഫ അധ്യക്ഷത വഹിച്ചു. മുസ്്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ മൗലവി, കെപിസിസി ജനറല്‍ സെക്രട്ടറി പി രാമകൃഷ്ണന്‍, ഡിസിസി പ്രസിഡന്റ് സതീശന്‍ പച്ചേനി, മുന്‍ മന്ത്രി കെ പി മോഹനന്‍, കെ സുരേന്ദ്രന്‍, വല്‍സന്‍ അത്തിക്കല്‍, പി കൂഞ്ഞി മുഹമ്മദ്, ഇല്ലിക്കല്‍ അഗസ്തി, എം നാരയണന്‍ കുട്ടി, തോമസ് വക്കത്താനം, അബ്ദുല്‍ കരീം ചേലേരി, വി കെ കൂഞ്ഞിരാമന്‍, പി വല്‍സരാജ്, സുരേഷ് ബാബൂ എളയാവൂര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it