Flash News

'ഒന്നും ശരിയാകാത്ത ഒരുവര്‍ഷം' : പ്രക്ഷോഭവുമായി യുഡിഎഫ്

ഒന്നും ശരിയാകാത്ത ഒരുവര്‍ഷം : പ്രക്ഷോഭവുമായി യുഡിഎഫ്
X


തിരുവനന്തപുരം: ഇടതുസര്‍ക്കാര്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കുന്ന മെയ് 25ന് 'ഒന്നും ശരിയാകാത്ത ഒരുവര്‍ഷം' എന്ന പേരില്‍ യുഡിഎഫ് പ്രചരണം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാംപയിന്റെ ഭാഗമായി 140 മണ്ഡലങ്ങളിലും പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കും.
ഇടതുഭരണം വന്‍ പരാജയമാണ്. ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസഹമാക്കിയതാണ് ഭരണനേട്ടം. റേഷന്‍ സംവിധാനം പൂര്‍ണമായും പരാജയപ്പെട്ടു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായി. കശുവണ്ടി തൊഴിലാളികളെ വഞ്ചിച്ചു. വാഗ്ദാനങ്ങള്‍ ലംഘിച്ച് മുന്നോട്ടുപോകുന്ന സര്‍ക്കാരിനോട് എല്ലാവിഭാഗം ജനങ്ങള്‍ക്കും കടുത്ത അമര്‍ഷമുണ്ട്. മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി നേടിയ വന്‍വിജയം ഇതിന്റെ തെളിവാണെന്നും ചെന്നിത്തല പറഞ്ഞു.
മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിന്റെ ക്രെഡിറ്റ് എടുക്കാനാണ് മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചത്. നിലവിലെ ഭൂസംരക്ഷണ നിയമവും സര്‍ക്കാര്‍ ഉത്തരവുകളും പാലിച്ചിരുന്നെങ്കില്‍ സര്‍വകക്ഷി യോഗം വിളിക്കേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ല.  കോട്ടയം ജില്ലാ പഞ്ചായത്തില്‍ സി.പി.എമ്മുമായി ചേര്‍ന്ന് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം നടത്തിയത് രാഷ്ട്രീയ വഞ്ചനയാണ്. കെ.എം മാണി മുന്നണി മര്യാദകള്‍ ലംഘിച്ചു. ഇക്കാര്യത്തില്‍ യുഡിഎഫിലെ ഘടകകക്ഷികള്‍ കോണ്‍ഗ്രസിന്റെ നിലപാടുകള്‍ക്ക് കൂട്ടായ പിന്തുണയാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it