ഒന്നിലധികം ഭാര്യമാരുള്ള കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ സത്യവാങ്മൂലം നല്‍കണം

ന്യൂഡല്‍ഹി: ഒന്നിലധികം ഭാര്യമാരോ ഭര്‍ത്താക്കന്മാരോ ഉള്ള കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ ഇനി അവരുടെ സേവനപുസ്തകത്തില്‍ അക്കാര്യം രേഖപ്പെടുത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം.
ജീവനക്കാരുടെ സേവനപുസ്തകം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഉദ്യോഗസ്ഥ മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശങ്ങളിലാണ് ജീവനക്കാരുടെ വൈവാഹിക അവസ്ഥയെക്കുറിച്ചുള്ള സത്യവാങ്മൂലം രേഖപ്പെടുത്തണമെന്നുള്ളത്. നിലവിലുള്ള നിയമമനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ഭാര്യയോ ഭര്‍ത്താവോ ജീവിച്ചിരിക്കുമ്പോള്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ രണ്ടാമതൊരു ഭാര്യയെയോ ഭര്‍ത്താവിനെയോ സ്വീകരിക്കാന്‍ സാധ്യമല്ല. സേവനപുസ്തകത്തില്‍ ആധാര്‍ നമ്പര്‍ ചേര്‍ക്കണമെന്നും പുതിയ നിര്‍ദേശത്തിലുണ്ട്.
ജോലിയില്‍ പ്രവേശിക്കുമ്പോഴും സേവനകാലം 18 വര്‍ഷം പൂര്‍ത്തിയാവുമ്പോഴും വിരമിക്കലിന് ഒരു വര്‍ഷം മുമ്പും ഓരോ ഫോട്ടോയും സേവനപുസ്തകത്തില്‍ പതിക്കണം. ജീവനക്കാരന്റെ തസ്തിക, ജോലിയില്‍ പ്രവേശിച്ച തിയ്യതി, ആരോഗ്യ പദ്ധതി, അവധി, യാത്രാ സൗജന്യം തുടങ്ങിയ വിവരങ്ങളാണ് സേവനപുസ്തകത്തില്‍ രേഖപ്പെടുത്തേണ്ട മറ്റു കാര്യങ്ങള്‍.
Next Story

RELATED STORIES

Share it