malappuram local

'ഒന്നിച്ചൊന്നായ്' ജില്ലാതല ഉദ്ഘാടനം

എടപ്പാള്‍: ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി നടന്ന ജില്ലാതല ഭിന്നശേഷി ദിനാചരണം മൂക്കുതല പി ചിത്രന്‍ നമ്പൂതിരിപ്പാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ലക്ഷ്മി ഉദ്ഘാടനം ചെയ്തു. കെ കെ മണികണ്ഠന്‍ അധ്യക്ഷതവഹിച്ചു. കുട്ടിക്കൊരു പുസ്തകം പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കോമളം നിര്‍വഹിച്ചു.
ഫിസിയോ തെറാപ്പി സെന്ററിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി സത്യനും ഫിസിയോ തെറാപ്പി ഉപകരണങ്ങളുടെ ഏറ്റുവാങ്ങല്‍ എസ്എസ്എ മലപ്പുറം പ്രൊജക്ട് ഓഫിസര്‍ എന്‍ നാസറും നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അനിത ദിനേശന്‍, കെ കെ ലക്ഷ്മണന്‍, ജില്ലാ പഞ്ചായത്തംഗം എം ബി ഫൈസല്‍, കെ കെ രാജന്‍, റീനാ വേലായുധന്‍, വിനയകുമാര്‍ എടപ്പാള്‍, എഇഒ സി പ്രദീപ്കുമാര്‍, ടോളി മാത്യു, ഹരികുമാര്‍, എം മോഹനന്‍ നിഹാദ്, സി ഹരിശങ്കര്‍, പ്രിന്‍സിപ്പല്‍ കെ ബീന സംസാരിച്ചു. തുടര്‍ന്ന് ഭിന്നശേഷി വിദ്യാര്‍ഥികളുടെ കലാമേളയും ചിത്രപ്രദര്‍ശനവും കുടുംബ സംഗമവും നടന്നു.
Next Story

RELATED STORIES

Share it