Districts

ഒന്നാം മാറാട് കേസ്: 14 പ്രതികളെ വിസ്തരിച്ചു

കൊച്ചി: ഒന്നാം മാറാട് കേസിലെ പ്രധാന സാക്ഷിയായ സയന്റിഫിക് അസിസ്റ്റന്റിനൊപ്പം വിസ്താരത്തിനായി 14 പ്രതികളെയും ഹൈക്കോടതിയില്‍ ഹാജരാക്കി. ശിക്ഷിക്കപ്പെട്ട 14 പ്രതികെളയും തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബിലെ സയന്റിഫിക് അസിസ്റ്റന്റ് തോമസ് അലക്‌സാണ്ടറെയുമാണ് ജസ്റ്റിസ് സി ടി രവികുമാര്‍, ജസ്റ്റിസ് കെ പി ജ്യോതീന്ദ്രനാഥ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് മുമ്പാകെവിസ്തരിച്ചത്. സാക്ഷിയായ സയന്റിഫിക് ഉദ്യോഗസ്ഥനെ വിസ്തരിക്കാന്‍ അനുമതി തേടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹരജി നല്‍കിയിരുന്നു.

ഇപ്പോള്‍ ജാമ്യത്തിലുള്ള ഒന്ന്, 13, 15 പ്രതികളും ചീമേനി തുറന്ന ജയിലില്‍ കഴിയുന്ന മറ്റ് 11 പ്രതികളുമാണ് കോടതിയില്‍ ഹാജരായത്. 2002 ജനുവരി രണ്ടിന് പ്രദേശവാസിയായ അബൂബക്കറിന്റെ കൊലപാതകത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന വാളില്‍ കണ്ട രക്തക്കറയുടെ ഫോറന്‍സിക് പരിശോധന നടത്തിയ ഉദ്യോഗസ്ഥനാണ് തോമസ് അലക്‌സാണ്ടര്‍.വിചാരണ കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് 14 പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജികള്‍ കോടതിയുടെ പരിഗണനയിലാണ്. ശബരിമല അന്നദാനഅനുമതി  മൂന്ന് സംഘ   ടനകള്‍ക്ക് കൊച്ചി: ശബരിമല സന്നിധാനത്തും പമ്പയിലും അന്നദാനത്തിനു മൂന്നു സംഘടനകള്‍ക്ക് ഹൈക്കോടതി അനുമതി. ദേവസ്വം ബോര്‍ഡ് നേരിട്ട് അന്നദാനം നിര്‍വഹിക്കണമെന്ന ഹൈക്കോടതി മുന്‍ ഉത്തരവിനെതിരേ ശബരിമല അയ്യപ്പസേവാ സമാജം, അഖില ഭാരത അയ്യപ്പസേവാ സംഘം, ശ്രീ ഭൂതനാഥന്‍ ധര്‍മസ്ഥാപനം എന്നീ സംഘടനകളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ സംഘടനകള്‍ക്കാണ് ദേവസ്വം ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ അന്നദാനം നടത്താന്‍ ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ജസ്റ്റിസ് അനുശിവരാമന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയത്. മുന്‍ വര്‍ഷങ്ങളില്‍ അന്നദാനവും കുടിവെള്ള വിതരണവും നടത്തിക്കൊണ്ടിരുന്നതാണെന്നും അതിനാല്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് സംഘടനകള്‍ കോടതിയെ സമീപിച്ചത്.  അന്നദാനം നടത്താനുള്ള അനുമതി ഈ മണ്ഡലകാലത്ത് മാത്രമാണെന്നും അടുത്ത വര്‍ഷങ്ങളിലേത് ഇതിനുശേഷം കോടതി തീരുമാനമെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.
Next Story

RELATED STORIES

Share it