Cricket

ഒന്നാം ട്വന്റിയില്‍ ഇന്ത്യക്ക് മിന്നും ജയം

ഒന്നാം ട്വന്റിയില്‍ ഇന്ത്യക്ക് മിന്നും ജയം
X


റാഞ്ചി: ആസ്‌ത്രേലിയക്കെതിരായ ഒന്നാം ട്വന്റിയില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 18.4 ഓവറില്‍ എട്ട് വിക്കറ്റിന് 118 റണ്‍സില്‍ നില്‍ക്കെ മഴ എത്തുകയായിരുന്നു. പിന്നീട് ഇന്ത്യയുടെ വിജയ ലക്ഷ്യം ആറോവറില്‍ 48 ആയി പുനര്‍നിശ്ചയിച്ചു. 5.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സ് നേടി ഇന്ത്യ വിജയം സ്വന്തമാക്കി.ഇന്ത്യക്ക് വേണ്ടി വിരാട് കോഹ്‌ലി (22), ശിഖാര്‍ ധവാന്‍ (15) എന്നിവര്‍ പുറത്താവാതെ നിന്നു. 11 റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയയെ തകര്‍ത്തത് രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബൂംറയുടെയും കുല്‍ദീപ് യാദവിന്റെയും ബൗളിങാണ്.
Next Story

RELATED STORIES

Share it