Flash News

ഒന്നാം ക്ലാസ് പ്രവേശനത്തിന് എത്തിയ കുട്ടി കാറിടിച്ച് മരിച്ചു



പത്തനംതിട്ട: ഒന്നാം ക്ലാസ് പ്രവേശനത്തിന് എത്തിയ കുട്ടി സ്‌കൂളിന് സമീപം കാറിടിച്ച് മരിച്ചു. പ്രമാടം മറൂര്‍ നെടിയത്ത് വീട്ടില്‍ ശ്രീജിത്-അശ്വതി ദമ്പതികളുടെ മകന്‍ അര്‍ജുന്‍ കൃഷ്ണ (5) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11ന്  കല്ലറക്കടവില്‍ അമൃത വിദ്യാലയത്തിന് സമീപമായിരുന്നു അപകടം. അമൃത വിദ്യാലയത്തില്‍ പ്രവേശനം നേടാന്‍ അമ്മയ്ക്കും മുത്തച്ഛനും ജ്യേഷ്ഠനും ഒപ്പമാണ് അര്‍ജുന്‍ എത്തിയത്. മുത്തച്ഛന്റെ കൈ പിടിച്ചു നടക്കുകയായിരുന്ന അര്‍ജുന്‍ പെട്ടെന്ന് കൈവിട്ട് റോഡിലേക്ക് ഓടിക്കയറിയപ്പോള്‍ കാറിടിക്കുകയായിരുന്നുവെന്ന് പറയുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അര്‍ജുന്റെ ജ്യേഷ്ഠന്‍ അഭിനവ് കൃഷ്ണ ഇതേ സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡ്രൈവറാണ് ശ്രീജിത്.
Next Story

RELATED STORIES

Share it