ഒന്നാംക്ലാസുകാരന് ചൂരല്‍ പ്രയോഗം; പ്രധാനാധ്യാപകന് സസ്‌പെന്‍ഷന്‍

വണ്ടിപ്പെരിയാര്‍: സര്‍ക്കാര്‍ എ ല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക മര്‍ദിച്ച സംഭവത്തില്‍ അധ്യാപികയ്ക്ക് പിന്നാലെ പ്രധാനാധ്യാപകനും സസ്‌പെന്‍ഷന്‍. പ്രഥമ അധ്യാപകന്‍ ബാബുരാജിനെയാണ് ഇടുക്കി വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സസ്‌പെന്റ് ചെയ്തത്.
ജോലിയില്‍ കൃത്യവിലോപം കാണിച്ചതിനും മേലധികാരികളെ  സംഭവം അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിനുമാണ് നടപടി. പ്രഥമാധ്യാപകന്‍ നല്‍കിയ വിശദീകരണം തൃപ്തികരമായിരുന്നില്ലെന്നു പീരുമേട് എഇഒ ഷാജി ഭാസ്‌കരന്‍ അറിയിച്ചു. വ്യാഴാഴ്ച രാവിലെത്തന്നെ കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയുമായി പ്രഥമാധ്യാപകനെ സമീപിച്ചിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട അധ്യാപിക ഷീല അരുള്‍ റാണി ഒളിവിലാണെന്നും കേസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. മുന്‍കൂര്‍ ജാമ്യത്തിനായി അധ്യാപിക ശ്രമിക്കുന്നതായാണ് സൂചന.
അധ്യാപികയ്‌ക്കെതിരേ നടപടി ആവശ്യപ്പെട്ട് വിവിധ യുവജന സംഘടനകള്‍  പ്രതിഷേധവുമായി രംഗത്തുവന്നു.
Next Story

RELATED STORIES

Share it