Kottayam Local

ഒന്നാംക്ലാസില്‍ അനന്ദുവിന് കൂട്ടായി അധ്യാപകര്‍ മാത്രം



കടുത്തുരുത്തി: ഗവ. വിഎച്ച്എസ്എസ് സ്‌കൂളില്‍ ഇക്കുറി ഒന്നാംക്ലാസില്‍ പ്രവേശനം തേടിയത് ഒരു കുട്ടി മാത്രം. അനന്തു രാജാണ് കടുത്തുരുത്തിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനം തേടിയ ഏക വിദ്യാര്‍ഥി.കൂട്ടുകാരെയും കാത്ത് ഒന്നാംക്ലാസിലെത്തിയ അനന്ദുവിന് കൂട്ടായുണ്ടായത് അധ്യാപകര്‍ മാത്രമായിരുന്നു. ആപ്പാഞ്ചിറയ്ക്കു സമീപം വാടകയ്ക്ക് താമസിക്കുകയാണ് അനന്തുവിന്റെ കുടുംബം. കഴിഞ്ഞവര്‍ഷം ഒന്നാം ക്ലാസിലുണ്ടായിരുന്ന രണ്ട് വിദ്യാര്‍ഥികള്‍ രണ്ടാംക്ലാസിലേക്ക് പോയി. പിന്നീട് രണ്ട് കുട്ടികള്‍കൂടി പ്രവേശനം തേടിയതോടെ രണ്ടാംക്ലാസില്‍ ആകെ നാലുകുട്ടികളായിട്ടുണ്ട്.  ഒന്നുമുതല്‍ 10 വരെയുള്ള ക്ലാസുകളിലായി 99 കുട്ടികളാണ് സ്‌കൂളിലുള്ളത്. അതേസമയം, സ്വന്തം കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ പഠിപ്പിച്ചിട്ട് തങ്ങളുടെ മക്കളെ സര്‍ക്കാര്‍ സ്‌കൂളിലേക്ക് വിടണമെന്നാവശ്യപ്പെട്ടെത്തുന്ന അധ്യാപകരുടെ നിലപാടിനെതിരേ വ്യാപകമായി വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it