ഒന്നര ദശാബ്ദമായി അറബനമുട്ടില്‍ എതിരില്ലാതെ കുമാരമംഗലം
BY Sumeera SMR8 Jan 2016 5:19 AM GMT
Sumeera SMR8 Jan 2016 5:19 AM GMT
അറബനമുട്ടില്‍ അജയ്യത നിലനിര്‍ത്തി കുമാരമംഗലം എംകെഎന്‍എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍. കഴിഞ്ഞ 15 വര്‍ഷമായുള്ള ജില്ലാ കലോല്‍സവ വേദികളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ അറബനമുട്ടിന്റെ ആധിപത്യം നിലനിര്‍ത്താന്‍ കുമാരമംഗലത്തിന് ഇത്തവണയും കഴിഞ്ഞു. 35 വര്‍ഷമായി തുടര്‍ച്ചയായി സംസ്ഥാന കലോല്സവേദികളില് പങ്കെടുത്തിട്ടുണ്ട്. പത്തോളം ടീമുകളെ പിന്നിലാക്കിയാണ് കുമാരമംഗലം അജയ്യത നിലനിര്‍ത്തിയത്. ആലുവ തോട്ടുമുഖം കറുത്ത തങ്ങള്‍ കുടുംബത്തിലെ ഇപ്പോഴത്തെ കണ്ണികളില്‍ ഒരാളായ നാസറുദ്ദീന്‍ തങ്ങളുടെ ശിക്ഷണത്തിലാണ് കുമാരമംഗലത്തിന്റെ കുട്ടിക്കലാകാരന്മാര് വേദിയില്‍ മാപ്പിളകലയായ അറബനമുട്ട് അവതരിപ്പിച്ചത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ തൊടുപുഴ ജയറാണിയാണ് വിജയിച്ചത്.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT