thrissur local

ഒന്നരക്കിലോ കഞ്ചാവുമായി പതിനേഴുകാരന്‍ പിടിയില്‍

ചാലക്കുടി: ഒന്നര കിലോ കഞ്ചാവുമായി പതിനേഴുകാരന്‍ ചാലക്കുടി പോലിസിന്റെ പിടിയില്‍. അങ്കമാലി നായത്തോട് സ്വദേശി വളവില്‍  പാലത്തുള്ള ചുമട്ട് തൊഴിലാളിയുടെ മകനെയാണ് ചാലക്കുടി സിഐ വി ഹരിദാസ്, എസ്‌ഐ ജയേഷ് ബാലനും സംഘവും ചേര്‍ന്ന് പിടികൂടിയത്. സ്‌ക്കൂള്‍ പഠനകാലത്ത് തന്നെ കഞ്ചാവ് ഉപയോഗിക്കുകയും വിദ്യാഭ്യാസത്തിന് ശേഷം കഞ്ചാവ് വില്‍പ്പന തൊഴിലാക്കിയിരിക്കുകയായിരുന്നു.
രണ്ട് വര്‍ഷമായി സേലത്ത് നിന്ന് കഞ്ചാവ് കൊണ്ടുവന്ന് വില്‍പ്പന നടത്തി വരികയായിരുന്നു.  കഞ്ചാവിന് പുറമെ കൂടുതല്‍ ലഹരിക്കായി ഉപയോഗിക്കുന്ന വട്ടു ഗുളികയെന്ന നൈട്രോസെന്‍ ഗുളികയും വിറ്റിരുന്നു. അങ്കമാലി, പെരുമ്പാവൂര്‍, നെടുംമ്പാശ്ശേരി മേഖലകളിലെ ചെറുപ്പാക്കാരുടെ ഇടയിലെ മച്ചാന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. കുറച്ച് ദിവസമായി പോലിസിന്റെ നിരീക്ഷണത്തിലായിരുന്നു. സര്‍ക്കാര്‍ ആശുപത്രി പരിസരത്ത് കഞ്ചാവ് ആവശ്യക്കാര്‍ക്ക് കൈമാറാനെത്തിയപ്പോള്‍ പോലിസിനെ കണ്ട് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. കെഎസ്ആര്‍ടിസി റോഡില്‍ വെച്ച് ബൈക്ക് തടഞ്ഞാണ് ഇയാളെ പിടികൂടിയത്.
ആഡംബര ബൈക്കുകള്‍ വാടകക്കെടുത്ത് ഫോണില്‍ വിളിച്ചാല്‍ ആവശ്യക്കാര്‍ക്ക് എവിടേയും കഞ്ചാവ് എത്തിച്ചു കൊടുക്കുമായിരുന്നു. അമിത വേഗതയില്‍ ബൈക്കില്‍ പായുന്ന ഇയാളെ ചെയ്‌സ് ചെയ്ത് പിടികൂടുക എളുപ്പമല്ലെന്ന് പോലിസ് പറയുന്നു. പോലിസ് കുറച്ച് നാളുകളായി കഞ്ചാവ് വേട്ട ശക്തമാക്കിയതിനാല്‍ ഇവിടത്തുകാര്‍ കഞ്ചാവ് വില്‍പ്പന കുറച്ചിരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണിയാള്‍ കഞ്ചാവ് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കിയിരുന്നത്.
കുറച്ച് ദിവസം മുന്‍പ് ഇയാളെ പിടികൂടിയിരുന്നെങ്കിലും അന്ന് കഞ്ചാവ് ഇയാളുടെ കൈവശം ഇല്ലാതിരുന്നതിനാല്‍ സംശയം തോന്നാതെ വിട്ടയച്ച് നിരിക്ഷിച്ചു വരികയായിരുന്നു. എ എസ്‌ഐ ഷാജു എടത്താടന്‍, സിപിഒ എ യു റെജി, രാജേഷ് ചന്ദ്രന്‍, മനോജ് മുണ്ടക്കല്‍, കെ പി പ്രവീണ്‍, ഹോം ഗാര്‍ഡ് ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Next Story

RELATED STORIES

Share it