Cricket

ഒത്തുകളി തെളിഞ്ഞു; സിംബാബ്‌വെ ക്രിക്കറ്റ് ടീം ഒഫീഷ്യലിന് 20 വര്‍ഷം വിലക്ക്

ഒത്തുകളി തെളിഞ്ഞു; സിംബാബ്‌വെ ക്രിക്കറ്റ് ടീം ഒഫീഷ്യലിന് 20 വര്‍ഷം വിലക്ക്
X


ഹരാരെ: ഒത്തുകളി ആരോപണം തെളിഞ്ഞതിനെത്തുടര്‍ന്ന് മുന്‍ സിംബാബ്‌വെ ക്രിക്കറ്റ് ഒഫീഷ്യല്‍ രാജന്‍ നായര്‍ക്കെതിരേ ഐസിസി 20 വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. മല്‍സരം ഒത്തുകളിക്കണമെന്ന ആവശ്യവുമായി അന്നത്തെ സിംബാബ്‌വെ ക്യാപ്റ്റനായ ഗ്രെയിം ക്രിമറെ സമീപിച്ച രാജന്‍ നായര്‍ക്കെതിരേ നല്‍കിയ പരാതിയിന്‍മേല്‍ ഇന്‍ക്വസ്റ്റ് നടത്തിവരികയായിരുന്നു ഐസിസിയുടെ അഴിമതി വിരുദ്ധ യൂനിറ്റ്്.2018 ജനുവരി 16 മുതല്‍ 2038 ജനുവരി 16 വരെയാണ് അദ്ദേഹത്തിന്റെ ശിക്ഷാ കാലാവധി. ഈ സമയത്തിനിടയ്ക്ക് ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഇടപെടാന്‍ അദ്ദേഹത്തിന് കഴിയില്ല എന്ന് പുറപ്പെടുവിക്കുന്നതാണ് വിധി. അഞ്ച് വര്‍ഷം മുതല്‍ ആജീവനാന്ത വിലക്ക് വരെ ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണ് ഇത്.
സിംബാബ്‌വെയിലെ ഹരാരെ മെട്രോപൊളിറ്റന്‍ ക്രിക്കറ്റ് അസോസിയേഷന്റെ മാര്‍ക്കറ്റിംഗ് ഡയറക്ടറായിരുന്ന നായര്‍, 2017 ഒക്ടോബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ഒത്തു കളിക്കാന്‍ സിംബാബ്‌വെ നായകന്‍ ഗ്രെയിം ക്രിമര്‍ക്ക് 30000 യുഎസ് ഡോളര്‍ വാഗ്ദാനം ചെയ്തു എന്നതാണ് കുറ്റം. ഗ്രെയിം ക്രിമര്‍ ഈ വിവരം ഉടന്‍ തന്നെ ഐസിസിയെ അറിയിക്കുകയും തുടര്‍ന്ന് ഐസിസിയുടെ അഴിമതി വിരുദ്ധ സമിതി നടത്തിയ അന്വേഷണത്തില്‍ നായര്‍ കുറ്റം ചെയ്തതായി തെളിയുകയുമായിരുന്നു.
Next Story

RELATED STORIES

Share it