malappuram local

ഒതുക്കുങ്ങലില്‍ സ്ട്രീറ്റ് മെയിന്‍ പദ്ധതിക്കു തുടക്കം

ഒതുക്കുങ്ങല്‍: 201718 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ നടപ്പാക്കുന്ന സ്ട്രീറ്റ് മെയിന്‍ പദ്ധതിക്ക് തുടക്കം.
പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലെയും പരമാവധി പ്രദേശങ്ങളില്‍ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിന്റെ മുന്നോടിയായാണ് സ്ട്രീറ്റ്‌മെയിന്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നത്.
ഇതിനായി പഞ്ചായത്ത് ബജറ്റില്‍ 54 ലക്ഷം രൂപ വകയിരുത്തിയിരുന്നു. കെഎസ്ഇബി മൂന്നു സെക്ഷനുകളിലായി വ്യാപിച്ചു കിടക്കുന്ന പഞ്ചായത്ത് പ്രദേശത്ത് സ്ട്രീറ്റ് മെയിന്‍ വലിക്കുന്നതിന്റെ 30 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തിയായി. ഇതിനായി ഒതുക്കുങ്ങല്‍ കെഎസ്ഇബി സെക്ഷനില്‍ 43 ലക്ഷം രൂപയും കോട്ടക്കല്‍ കെഎസ്ഇബി സെക്ഷനില്‍ 11 ലക്ഷം രൂപയുമാണ് പഞ്ചായത്ത് ഫണ്ടില്‍ നിന്ന് ലഭ്യമാക്കിയിട്ടുള്ളത്.
20 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ നിലവില്‍ 700 ഓളം തെരുവ് വിളക്കുകളുണ്ട്. സ്ട്രീറ്റ് മെയിന്‍ പദ്ധതി പൂര്‍ത്തിയാവുന്നതോടെ  പഞ്ചായത്തിലെ പരമാവധി പ്രദേശങ്ങളില്‍ തെരുവ് വിളക്ക് സ്ഥാപിക്കാനാവും.
ഇതിനായി അടുത്ത വാര്‍ഷിക പദ്ധതിയില്‍ പ്രത്യേക തുക വകയിരുത്താനാണ് പഞ്ചായത്ത് ഭരണ സമിതി ഉദ്ദേശിക്കുന്നത്.
പുതിയ പദ്ധതി പ്രകാരം ഒരു പ്രദേശത്തെ മുഴുവന്‍ തെരുവു വിളക്കുകളും ഒരേ കേന്ദ്രത്തില്‍ നിന്ന് നിയന്ത്രിക്കാം എന്നതിനാല്‍ അസമയത്ത് തെരുവ് വിളക്കുകള്‍ കത്തുന്നതും രാത്രി കാലങ്ങളില്‍ ലൈറ്റ് കത്തിക്കാതിരിക്കുന്നതും തടയാനാകും.
Next Story

RELATED STORIES

Share it