ഒഡീഷ മുഖ്യമന്ത്രിയെ ഒഡിയ ഭാഷ പഠിപ്പിക്കാന്‍ ശ്രമിച്ചവര്‍ കസ്റ്റഡിയില്‍
BY Sumeera SMR3 April 2016 3:55 AM GMT
Sumeera SMR3 April 2016 3:55 AM GMT
ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനെ ഒഡിയ ഭാഷ പഠിപ്പിക്കാന്‍ ശ്രമിച്ച അഞ്ച് എന്എസ്യുഐ പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തു. നവീന്‍ പട്നായിക്കിന് ഒഡിയയില്‍ പ്രാവിണ്യമില്ലെന്നാരോപിച്ചാണ് കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടന പ്രകടനവുമായി മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്. ഭാഷാപഠന സഹായി, ചോക്ക്, ഡസ്റ്റര്‍, പേന, കൈപ്പുസ്തകങ്ങള്‍ തുടങ്ങിയ പഠനോപകരണങ്ങളോടെയായിരുന്നു പ്രകടനം. എന്എസ്യുഐ സംസ്ഥാനഘടകം പ്രസിഡന്റ് ഇതിഹാസ് പ്രധാന്റെ നേതൃത്വത്തിലായിരുന്നു പ്രകടനം. മുഖ്യമന്ത്രിക്ക് ഒഡിയ ഭാഷ അറിയില്ലെന്നും അതു നാണക്കേടാണെന്നും അവര്‍ പറഞ്ഞു. 15 വര്‍ഷമായി മുഖ്യമന്ത്രിപഥത്തിലിരിക്കുന്ന പട്നായിക് ഭാഷ പഠിക്കുംവരെ പ്രതിഷേധം തുടരുമെന്നും എന്എസ്യുഐ വ്യക്തമാക്കി. നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാനാണ് എന്എസ്യുഐ ശ്രമിക്കുന്നതെന്ന് ബിജെഡി പ്രതികരിച്ചു.
Next Story
RELATED STORIES
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMT