thrissur local

ഒടുവില്‍ നഗരസഭ രംഗത്തെത്തി; പൂക്കുളം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

ചാവക്കാട്: പൂക്കുളം ശുചീകരിക്കാന്‍ ഒടുവില്‍ നഗരസഭ അധികൃതര്‍ രംഗത്തെത്തി. സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ ഹരിത കേരളംപദ്ധതിയിലുള്‍പ്പെടുത്തി പൂക്കുളം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
കുളവാഴ, ചണ്ടി, ചളി എന്നിവ നീക്കം ചെയ്യുന്ന പ്രവര്‍ത്തിക്ക് രണ്ട് ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തിലാണ് പണികള്‍ നടക്കുന്നത്. ജനുവരി 11ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പൂക്കുളം വൃത്തിയാക്കുന്ന പ്രവര്‍ത്തി നടത്തുന്നതിന് മൈനര്‍ ഇറിഗേഷന്‍ വകുപ്പിന് അനുമതി നല്‍കിയിരുന്നു. നഗരസഭ ഒമ്പതാം വാര്‍ഡില്‍ 85 സെന്റ് വിസ്തൃതിയിലുള്ള പൂക്കുളം വൃത്തിയാക്കുമെന്ന് പതിറ്റാണ്ടുകളായി നഗരസഭ അധികൃതര്‍ പറയാറുണ്ടെങ്കിലും ഇതുവരെ ഒന്നു നടന്നിരുന്നില്ല.
പൂക്കുളത്തിന് ചുറ്റും വ്യാപകമായ കൈയ്യേറ്റം നടന്നിട്ടുള്ളതായും നേരത്തെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ കൈയ്യേറ്റം സംബന്ധിച്ച് അന്വേഷണം നടത്താനോ നടപടി കൈക്കൊള്ളാനോ അധികൃതര്‍ ഇതു വരെ തയ്യാറായിട്ടില്ല. ഇതിനിടയിലാണ് പൂക്കുളം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it