Pathanamthitta local

ഒടിപി നമ്പര്‍ കൈക്കലാക്കി ഓണ്‍ലൈന്‍ വഴി 1,90,000 രൂപ തട്ടിയെടുത്തു



ചെങ്ങന്നൂര്‍: ഒടിപി നമ്പര്‍ കൈക്കലാക്കി ഓണ്‍ലൈനിലൂടെ വൃദ്ധദമ്പതികളുടെ 1,90,000 തട്ടിയെടുത്തു. ചെങ്ങന്നൂര്‍ കീഴ്‌ച്ചേരിമേല്‍, ബിഎസ്എന്‍എല്‍ ഓഫിസിനു സമീപം ശ്രീകോവില്‍ വീട്ടില്‍ ശ്രീധരന്‍ നായരുടെയും, ഭാര്യ സൂസന്റെയും ഇന്ത്യന്‍ ബാങ്ക് ചെങ്ങന്നൂര്‍ ശാഖയിലെ പെന്‍ഷന്‍ അക്കണ്ടുകളില്‍ നിന്നുമാണ് പണം തട്ടിയെടുത്തത്. ശ്രീധരന്‍ നായര്‍ ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി ജീവനക്കാരനും സൂസന്‍ അധ്യാപികയുമായിരുന്നു. മകന്‍ ദീപു അയര്‍ലന്‍ഡിലാണ്. കാനഡയിലുള്ള മകള്‍ ദിവ്യക്കൊപ്പം ആറു മാസത്തോളം താമസിച്ച ശേഷം കഴിഞ്ഞ 23 നാണ് ഇവര്‍ നാട്ടിലെത്തിയത്. തുടര്‍ന്ന് ശാരീരിക അസ്വാസ്ഥത മൂലം ഇരുവരും ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ ഇവര്‍ക്ക് റിസര്‍വ്വ് ബാങ്ക് തിരുവനന്തപുരം ഓഫിസില്‍ നിന്നുമാണെന്നു പരിചയചപ്പെടുത്തി ലാന്‍ഡ് ഫോണില്‍ കോള്‍ എത്തി.  ഇരുവരുടെയും അക്കൗണ്ടുകള്‍ ആധാറുമായി ലിങ്കു ചെയ്തിട്ടില്ല, കഴിഞ്ഞ ആറുമാസക്കാലമായി എടിഎം കാര്‍ഡുകള്‍ ഇവര്‍ ഉപയോഗിച്ചിട്ടില്ല എന്നും അക്കൗണ്ടുകള്‍ അപ്‌ഡേറ്റു ചെയ്യണമെന്നും ഇല്ലെങ്കില്‍ അക്കാണ്ടുകള്‍ മരപ്പിക്കുമെന്നും പറഞ്ഞു. തുടര്‍ന്ന് മൊബൈലില്‍ ഒടിപി നമ്പര്‍ ലഭിക്കുന്നതെങ്ങനെയെന്നും വിശദീകരിച്ചു. ഇതനുസരിച്ച് തങ്ങളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് എടുത്ത ഒറ്റിപി നമ്പര്‍ ഇയാള്‍ക്ക് കൈമാറുകയായിരുന്നു. അല്‍പ സമയത്തിനുള്ളില്‍ അക്കൗണ്ടുകളില്‍ നിന്നും 98,000, 92,000 രൂപ വീതം പിന്‍വലിച്ചതായി സന്ദേശം എത്തിയപ്പോഴാണ് ചതി മനസ്സിലായത്. ഇന്ത്യന്‍ ബാങ്കിന്റെ ചെങ്ങന്നൂര്‍ ശാഖയുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ക്ക് ഇതു സംബന്ധിച്ച് വിവരമുണ്ടായിരുന്നില്ല എന്ന് അറിയിച്ചു. തുടര്‍ന്ന് വിളി വന്ന ഫോണ്‍ നമ്പറുകളിലേക്ക് ഡയല്‍ ചെയ്തു വെങ്കിലും സ്വിച്ച് ഓഫ് എന്ന്ആയിരുന്നു മറുപടി. ചെങ്ങന്നൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Next Story

RELATED STORIES

Share it