Pathanamthitta local

ഒച്ചുശല്യത്തിനെതിരേ നടപടി

പത്തനംതിട്ട: ഒച്ചുശല്യത്തിനെതിരേ ഗ്രാമപ്പഞ്ചായത്തുകളും കൃഷി-ആരോഗ്യവകുപ്പും ചേര്‍ന്ന് നിയന്ത്രണ നടപടി തുടങ്ങിയതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു. ചെന്നീര്‍ക്കര, ഓമല്ലൂര്‍ പഞ്ചായത്തുകളില്‍ ആഫ്രിക്കന്‍ ഒച്ചുശല്യമുള്ള സ്ഥലങ്ങള്‍ കൃഷി വകുപ്പ് അധികൃതര്‍ സന്ദര്‍ശിക്കുകയും നിയന്ത്രണ നടപടി സ്വീകരിക്കുകയും ചെയ്തു.
ഏഴംകുളം ഗ്രാമപ്പഞ്ചായത്തിന്റെയും കുടുംബശ്രീ യൂനിറ്റുകളുടെയും സഹകരണത്തോടെ ഒച്ചിനെ നിര്‍മാര്‍ജനം ചെയ്യുന്നതിന് മരുന്ന് തളിക്കുന്നതിന് നടപടിയായി. രാജു ഏബ്രഹാം എംഎല്‍എയുടെ നിര്‍ദേശത്തെ തുടര്‍ന്ന് റാന്നി-അങ്ങാടി ഗ്രാമപ്പഞ്ചായത്തില്‍ കൃഷിവകുപ്പിന്റെ ദ്രുതകര്‍മസേന കൃഷി സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും മരുന്ന് തളിക്കുന്നതിന് നടപടിയെടുക്കുകയും ചെയ്തു. കോന്നി ബ്ലോക്കില്‍ കര്‍ഷകര്‍ക്ക് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. കുളനട, കോന്നി, ചെന്നീര്‍ക്കര, ഓമല്ലൂര്‍, ഏഴംകുളം പഞ്ചായത്തുകളിലാണ് ഒച്ചുശല്യം കണ്ടെത്തിയിട്ടുള്ളത്. പച്ചക്കറികള്‍, മരച്ചീനി, വാഴ, പപ്പായ, റബര്‍ തുടങ്ങിയ കാര്‍ഷിക വിളകള്‍ ഒച്ചുകള്‍ തിന്ന് നശിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it