ഒക്ടോബര്‍ മാസത്തെ റേഷന്‍ വിതരണം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായത്തിലൂടെ 2015 ഒക്ടോബര്‍ മാസത്തേക്ക് റേഷന്‍കടകള്‍ വഴി ഇനി പറയുന്ന അളവിലും നിരക്കിലും റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യും.  ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ 25 കിലോഗ്രാം അരിയും രണ്ട് രൂപ നിരക്കില്‍ അഞ്ച് കിലോഗ്രാം ഗോതമ്പും.

എപിഎല്‍ കാര്‍ഡുടമകള്‍ക്ക് കിലോയ്ക്ക് 8.90 രൂപ നിരക്കില്‍ ഒമ്പത് കിലോഗ്രാം അരി. എപിഎല്‍ വിഭാഗത്തില്‍പ്പെട്ട രണ്ടുരൂപ നിരക്കിലുള്ള ഭക്ഷ്യധാന്യവിതരണ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഒമ്പത് കിലോഗ്രാം അരി കിലോഗ്രാമിന് രണ്ട് രൂപ നിരക്കില്‍. എപിഎല്‍ വിഭാഗത്തില്‍പ്പെട്ട എല്ലാ കാര്‍ഡുടമകള്‍ക്കും ഒരു കിലോഗ്രാം ഗോതമ്പ് കിലോഗ്രാമിന് 6.70 രൂപ നിരക്കില്‍. എഎവൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഒരു രൂപ നിരക്കില്‍ 35 കിലോഗ്രാം അരി.

അന്നപൂര്‍ണ കാര്‍ഡുടമകള്‍ക്ക് സൗജന്യമായി പ്രതിമാസം 10 കിലോഗ്രാം അരി. കിലോഗ്രാമിന് 13.50 രൂപ നിരക്കില്‍ ബിപിഎല്‍/എഎവൈ വിഭാഗത്തിലെ ഓരോ അംഗത്തിനും 400 ഗ്രാം പഞ്ചസാര. എപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡൊന്നിന് രണ്ട് കിലോഗ്രാം ആട്ട 15 രൂപ നിരക്കില്‍ പ്രതിമാസം ലഭിക്കും.  വൈദ്യുതീകരിച്ച വീടുള്ള കുടുംബങ്ങള്‍ക്ക് ഒരു ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിക്കാത്ത വീടുള്ള കുടുംബങ്ങള്‍ക്ക് നാല് ലിറ്റര്‍ മണ്ണെണ്ണയും ലിറ്ററിന് 17/18 രൂപ നിരക്കില്‍ ഈ മാസം ലഭിക്കും.  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യമായി അവര്‍ക്കര്‍ഹതപ്പെട്ട വിഹിതം ഭക്ഷ്യധാന്യങ്ങള്‍ എന്നിവയും ലഭിക്കും. ബന്ധപ്പെട്ട റേഷന്‍കടകളില്‍നിന്ന് കാര്‍ഡുടമകള്‍ ഇവ ചോദിച്ചു വാങ്ങണം.
Next Story

RELATED STORIES

Share it