ഒഐസി പരാമര്‍ശം ഖേദകരമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: തുര്‍ക്കിയില്‍ നടന്ന ഇസ്‌ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയിലെ സംയുക്ത പ്രസ്താവനയില്‍ കശ്മീരിനെക്കുറിച്ചുള്ള പരാമര്‍ശത്തിനെതിരേ കേന്ദ്രസര്‍ക്കാര്‍. സ്വയംനിര്‍ണയാധികാരത്തിന്മേലുള്ള ജമ്മുകശ്മീരിലെ ജനങ്ങളുടെ അവകാശത്തെ പിന്തുണയ്ക്കുമെന്നായിരുന്നു ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്റെ പ്രഖ്യാപനം. കഴിഞ്ഞ ദിവസം നടന്ന ഉച്ചകോടിയുടെ സമാപനവുമായി ബന്ധപ്പെട്ട് അംഗരാജ്യങ്ങള്‍ അംഗീകരിച്ച പ്രസ്താവനയിലാണ് ഫലസ്തീന്‍ വിഷയത്തോടൊപ്പം കശ്മീരും പരാമര്‍ശിക്കപ്പെട്ടത്. ഒഐസി പരാമര്‍ശം ഖേദകരമാണെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. ഒഐസിയുടെ ഇടപെടലുകള്‍ക്ക് നിയമസാധുതയില്ല. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it