kozhikode local

ഒഎന്‍വി മാനവികതയുടെ കാവ്യലോകം സൃഷ്ടിച്ച കവി

കോഴിക്കോട്: ഒ എന്‍ വി കുറുപ്പ് മാനവികതയുടെ കാവ്യലോകം സൃഷ്ടിച്ച കവിയാണെന്ന് ഡോ. എം എം ബഷീര്‍. ടൗണ്‍ഹാളില്‍ ഇന്ത്യന്‍ പീപ്പിള്‍സ് തിയറ്റര്‍ അസോസിയേഷന്‍ (ഇപ്റ്റ) കോഴിക്കോട് മേഖലാ കമ്മി റ്റി സംഘടിപ്പിച്ച ഒഎന്‍വി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹിത്യം മാനവപുരോഗതിക്ക് വേണ്ടിയെന്ന് വിശ്വസിച്ച, കൃത്യമായ രാഷ്ട്രീയ നിലപാടുണ്ടായിരുന്ന കവിയായിരുന്നു അദ്ദേഹം. കാലം കഴിയും തോറും ഒഎന്‍വി കവിതകളുടെ മൂല്യവും പ്രസക്തിയും വര്‍ധിച്ച് വരികയാണ്. ആദ്യകാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സഹയാത്രികനായി സാഹിത്യ മേഖലയില്‍ തിളങ്ങി നിന്ന് എഴുത്തുകാരനായിരുന്നു അദ്ദേഹം. 1964ലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പില്‍ അത്യധികം വേദനിച്ച് എഴുത്തിന്റെ ലോകത്ത് നിന്ന് മാറിനിന്നിരുന്ന  ഒഎന്‍വി ചെറിയൊരു ഇടവേളക്ക് ശേഷം മാനവികതയുടെ ഉദാര ദര്‍ശനങ്ങളുള്‍കൊള്ളുന്ന പുത്തന്‍ കവിതകളുമായി കാവ്യരചനയില്‍ മുഴുകി. മയക്കോവ്‌സ്‌കി, നെരൂദ തുടങ്ങിയ ലോകപ്രശസ്ത എഴുത്തുകാരോടൊപ്പം മലയാളിക്ക് ചേര്‍ത്ത് പറയാവുന്ന കവിയാണ് ഒഎന്‍വി. അദ്ദേഹത്തിന്റെ കവിതകള്‍  ഉദാരമായ അമ്പിന്റെയും സത്യസന്ധതയുടെയും സാക്ഷ്യമായി എന്നും നിലനില്‍ക്കുമെന്നും ബഷീര്‍ പറഞ്ഞു. നിഷ്പക്ഷതയുടെ മേലങ്കി തനിക്ക് വേണ്ടെന്ന് ഉറക്കെ പറഞ്ഞ്് എഴുത്തിലും ജീവിതത്തിലും ജനങ്ങള്‍ക്കൊപ്പമാണെന്ന് തെളിയിച്ച കവിയാണ് ഒഎന്‍വിയെന്ന് തുടര്‍ന്ന് സംസാരിച്ച മുന്‍മന്ത്രി ബിനോയ് വിശ്വം പറഞ്ഞു. പൂക്കളെയും നിലാവിനെയും പുഴകളെയും കുറിച്ച് മാത്രം എഴുതുന്നതല്ല കവിതയെന്ന്് ഉറച്ചു വിശ്വസിച്ചയാളയിരുന്നു അദ്ദേഹം. ചൂഷണം ചെയ്യപ്പെടുന്ന മനുഷ്യരുടെ വേദനകളും വിഷപ്പും അടിച്ചമര്‍ത്തപ്പെടുന്നവന്റെ മോചന പ്രതീക്ഷയുമെല്ലാം നിറച്ചു വച്ച ഒഎന്‍വി കവിതകള്‍ കാലത്തെ അതിജയിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. പരിപാടിയില്‍ അഡ്വ. പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ടി വി ബാലന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി സദാനന്ദന്‍, പി ടി സുരേഷ് സംസാരിച്ചു. അനുസ്മരണ ചടങ്ങിനെ തുടര്‍ന്ന്്്്് ഇപ്റ്റ കോഴിക്കോടിന്റെ ആഭിമുഖ്യത്തില്‍ ഒഎന്‍വി കവിതകളുടെ സംഗീതാവിഷ്‌കാരം ‘കാവ്യാഞ്ജലി’ അരങ്ങേറി.
Next Story

RELATED STORIES

Share it