ഐ ലീഗ്: വിനീതിന്റെ ഗോളില്‍ ബംഗളൂരുവിനു ജയം

ബംഗളൂരു: ഐ ലീഗ് ഫുട്‌ബോളില്‍ കഴിഞ്ഞ ദിവസം നടന്ന ഏക മല്‍സരത്തില്‍ ബംഗളൂരു എഫ്‌സിക്കു ജയം. പുതുമുഖ ടീം ഐസ്വാള്‍ എഫ്‌സിയെയാണ് ബംഗളൂരു ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കിയത്. ശ്രീകണ്ഠീവര സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ മലയാളി സ്‌ട്രൈക്കര്‍ സി കെ വിനീതിന്റെ വകയായിരുന്നു ബംഗളൂരുവിന്റെ വിജയഗോള്‍.
47ാം മിനിറ്റിലാണ് വിനീത് മല്‍സരവിധി നിര്‍ണയിച്ച ഗോള്‍ കണ്ടെത്തിയത്. ഈ വിജയത്തോടെ ബംഗളൂരു പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.
ജയിച്ചെങ്കിലും ബംഗളൂരുവിന്റെ പ്രകടനം ശരാശരിയിലൊതുങ്ങി. ആക്രമിച്ചു കൡക്കാതെ പരമാവധി പന്ത് കൈവശം വച്ചുള്ള ശൈലിയാണ് ബംഗളൂരു പരീക്ഷിച്ചത്. ഇതു മല്‍സരം വിരസമാക്കി തീര്‍ത്തു.
Next Story

RELATED STORIES

Share it