ഐ ലീഗ്: ബംഗളൂരുവിനും ഗോവയ്ക്കും ജയം

ബംഗളൂരു: ഐ ലീഗ് ഫുട്‌ബോളില്‍ ഇന്നലെ നടന്ന മല്‍സരങ്ങളില്‍ മുന്‍ ചാംപ്യന്‍മാരായ ബംഗളൂരു എഫ്‌സിക്കും സ്‌പോര്‍ട്ടിങും ഗോവയ്ക്കും വിജയം. ബംഗളൂരു 3-1ന് ഈസ്റ്റ് ബംഗാളിനെയും ഗോവ 5-2ന് ഷില്ലോങ് ലജോങിനെയുമാണ് പരാജയപ്പെടുത്തിയത്.
ബംഗാളിനെതിരേ ഒരു ഗോളിന് പിന്നില്‍ നിന്നതിനു ശേഷമായിരുന്നു ബംഗളൂരുവിന്റെ ജയം. ജയത്തോടെ മോഹന്‍ ബഗാനെ പിന്തള്ളി ബംഗളൂരു പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്ക് കയറി. ബഗാനേക്കാള്‍ ഒരു മല്‍സരം കുറച്ചു കളിച്ച ബംഗളൂരുവിന് രണ്ട് പോയിന്റിന്റെ ലീഡാണുള്ളത്.
Next Story

RELATED STORIES

Share it